Image

സിവില്‍ സര്‍വീസ് പരീക്ഷ അതികഠിനം; ഒന്നാം റാങ്കുകാരന്‍ നേടിയത് 55 ശതമാനം മാര്‍ക്ക്

Published on 18 April, 2019
സിവില്‍ സര്‍വീസ് പരീക്ഷ അതികഠിനം; ഒന്നാം റാങ്കുകാരന്‍ നേടിയത് 55 ശതമാനം മാര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ അതികഠിനമെന്ന് തെളിയിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സ്‌കോര്‍ കാര്‍ഡ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം റാങ്കുകാരനായ കനിഷാക് കടാരിയ 55.35 ശതമാനം മാര്‍ക്കാണ് പരീക്ഷയില്‍ നേടിയത്. പരീക്ഷയുടെ നിലവാരത്തിന് ഒട്ടും മങ്ങലേറ്റിട്ടില്‌ലെന്നും ഫലം വ്യക്തമാക്കുന്നു.  

സിവില്‍ സര്‍വീസ് പരീക്ഷയിലെ പരമാവധി മാര്‍ക്കായ 2025ല്‍ 1121 മാര്‍ക്ക് നേടിയാണ് കനിഷാക് ഒന്നാം റാങ്കിനുടമയായത്. ഇതില്‍ 942 മാര്‍ക്ക് എഴുത്തുപരീക്ഷയിലും 179 മാര്‍ക്ക് അഭിമുഖത്തിലുമാണ് സ്വന്തമാക്കിയത്. എഴുത്തുപരീക്ഷയ്ക്ക് 1750ഉം അഭിമുഖത്തിന് 275മാണ് പരമാവധി മാര്‍ക്ക്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക