Image

ദല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌

Published on 18 April, 2019
ദല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടിയുമായി സഖ്യം ഇല്ലെന്ന്‌ കോണ്‍ഗ്രസ്‌. എ.എ.പിയ്‌ക്ക്‌ പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ദല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ പറഞ്ഞു.

ആം ആദ്‌മി പാര്‍ട്ടിയുമായി ഇനി ചര്‍ച്ച സാധ്യമല്ലെന്നും ഏഴ്‌ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ്‌ വ്യക്തമാക്കി.

അതേസമയം ചര്‍ച്ചകളില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ അവസാനം പിന്‍മാറുകയായിരുന്നുവെന്ന്‌ എ.എ.പി നേതാവ്‌ ഗോപാല്‍ റായ്‌ പറഞ്ഞു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക