Image

പരിഭാഷയിലെ പാകപ്പിഴ: പി.ജെ. കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Published on 18 April, 2019
പരിഭാഷയിലെ പാകപ്പിഴ: പി.ജെ. കുര്യന്റെ ഫെയ്സ്ബുക്ക്  പോസ്റ്റ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ സംഭവിച്ച പാകപ്പിഴകളില്‍ വിശദീകരണവുമായി പി.ജെ. കുര്യന്‍.

പി.ജെ. കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

'പരിഭാഷയിലെ പാകപ്പിഴ

രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും ? ഞാന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞാന്‍ മുന്‍പ് അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

'സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ' ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സര്‍വേര്‍റും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാന്‍ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധിച്ചപ്പോള്‍ അത് അംഗീകരിച്ചു.'
Join WhatsApp News
ങെ ങെ ബ ബബ 2019-04-18 14:32:50
ചെവി കേള്കക്കാൻ വയ്യാത്തവർ, കണ്ണ് കാണാൻ വയ്യാത്തവർ, സ്ത്രീപീഡകർ, കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവർ ഇവരെല്ലാം രാജിവച്ചൊഴിയുക .  ഇയാളുടെ പരിഭാഷ കേട്ടപ്പോൾ പണ്ട് സായിപ്പ് സുവിശേഷ പ്രസംഗത്തിൽ, ജീസസ് വാസ് പാസിങ് ത്രൂ ദി മൗണ്ടൻ കേവ് എന്ന് പറഞ്ഞതിനെ പരിഭാഷകൻ 'യേശു മലദ്വാരത്തിലൂടെ കടന്നു പോകയായിരുന്നു " എന്ന്  പറഞ്ഞത്പോലെയുണ്ട്.  ഇയാൾ പഠിപ്പിച്ചുവിട്ട് അമേരിക്കയിൽ വന്ന് ഇതുപോലെ ' ങെ ങെ ബ ബബ' വയ്ക്കുന്ന കോമരങ്ങളും ഉണ്ട് . ഇവനെല്ലാകൂടി സൂര്യനെല്ലിയിൽ പോയി ബലാൽ സംഗ ചെയ്യപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന ഒരാശ്രമം ഉണ്ടാക്കി കുറെ നല്ല മനുഷ്യരെ അതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചു കൂടെ ?  ഒരിക്കലും ഇവന്മാരെ ഭരിക്കാൻ കേറ്റരുത് . അത് വേണെങ്കിൽ അവന്മാർ ഒരു വേശ്യാലയം ആക്കി മാറ്റും .   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക