Image

നസ്രിയയും ഫഹദും വിവാഹം കഴിക്കാന്‍ കാരണം ഞാന്‍; വെളിപ്പെടുത്തലുമായി നിത്യ മേനോന്‍

Published on 18 April, 2019
നസ്രിയയും ഫഹദും വിവാഹം കഴിക്കാന്‍ കാരണം ഞാന്‍; വെളിപ്പെടുത്തലുമായി നിത്യ മേനോന്‍

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്‍. സഹനടിയായും നായികയായും മലയാളികളുടെ മനം കവര്‍ന്ന താരം, അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. താരം ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണക്കാരി താനാണ് എന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ഒരു ടെലവിഷന്‍ ചാനലിന് നല്‍കിയ ഇന്റവ്യൂവിലാണ് താരം രസകരമായ തുറന്നു പറച്ചില്‍ നടത്തിയത്.

അഞ്ജലിമേനോനൊപ്പം ചേര്‍ന്ന രണ്ടു മലയാള സിനിമകള്‍ നിത്യയുടെ അഭിനയജീവിതത്തിലെ പ്രധാനപെട്ടവയാണ്. അഞ്ജലി മേനോന്‍ ആദ്യമായി ഹാപ്പി ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ നായികയായി എത്തിയത് നിത്യയാണ്.ഹാപ്പി ജേണിക്കു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ നടാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. പ്രധാനകഥാപാത്രമായ ദിവ്യക്കു വേണ്ടിയാണു അഞ്ജലി മേനോന്‍ നിത്യയെ ക്ഷണിച്ചത്. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.പിന്നീട് നസ്രിയ പ്രധാന വേഷം ചെയ്യുകയായിരുന്നു. അതില്‍ പ്രധാന കഥാപാത്രങ്ങളായത് നസ്രിയയും ഫഹദുമായിരുന്നു. സിനിമ റിലീസായ ശേഷം ആ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് നിത്യ രസകരമായി മറുപടി നല്‍കി.

ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. അപ്പോള്‍ അവരുടെ വിവാഹത്തിന് കാരണമായത് ഞാനല്ലേ എന്ന് നിത്യാമേനോന്‍ ചോദിക്കുന്നു. രണ്ടുപേര്‍ക്കും അതോര്‍മ്മ വേണമെന്നും നിത്യ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക