Image

മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ ജമ്മു സര്‍വകലാശാല വെബ്‌ സൈറ്റ്‌ 'കേരള സൈബര്‍ വാരിയേഴ്‌സ്‌' ഹാക്ക്‌ ചെയ്‌തു

Published on 18 April, 2019
മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ ജമ്മു സര്‍വകലാശാല വെബ്‌ സൈറ്റ്‌ 'കേരള സൈബര്‍ വാരിയേഴ്‌സ്‌' ഹാക്ക്‌ ചെയ്‌തു


ന്യൂഡല്‍ഹി: രാജ്യ ദ്രോഹികളെന്നാരോപിച്ച്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആക്രമിച്ചതിനുപിന്നാലെ ജമ്മു കേന്ദ്ര സര്‍വകലാശാലയുടെ വെബ്‌സൈറ്റ്‌ 'കേരള സൈബര്‍ വാരിയേഴ്‌സ്‌' ഹാക്ക്‌ ചെയ്‌തു.

ഹാക്ക്‌ ചെയ്യപ്പെട്ട വെബ്‌സൈറ്റ്‌ ബുധനാഴ്‌ച വീണ്ടും പ്രവര്‍ത്തനസജ്ജമായി.കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ ആക്രമണമുണ്ടായത്‌. എ.ബി.വി.പി.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരാണ്‌ ആക്രമിച്ചതെന്നാണ്‌ ആരോപണം.

എം.ബി.എ. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ കേരള നാടോടിനൃത്തം എന്ന പരിപാടി ആസൂത്രണം ചെയ്‌തിരുന്നു. എന്നാല്‍, സമയക്കുറവ്‌ ചൂണ്ടിക്കാട്ടി അധികൃതര്‍ അനുമതി നിഷേധിച്ചു.

തുടര്‍ന്ന്‌ ഓഡിറ്റോറിയത്തിനു പുറത്ത്‌ പരിപാടി അവതരിപ്പിച്ചശേഷം ഹോസ്റ്റലിലേക്കു മടങ്ങിയ വിദ്യാര്‍ഥികളെ നാല്‍പ്പതോളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജമ്മു സ്വദേശികളായ വിദ്യാര്‍ഥികളെയും സംഘം മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക