കൊച്ചി: അല്‍പം വൈകിയാണെങ്കിലും ഒടുവില്‍ കേരളത്തില്‍ വേനല്‍മഴ എത്തി. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ പലഭാഗങ്ങളിലും ബുധനാഴ്ചയും മഴ ലഭിച്ചു. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നല്ല മഴ പെയ്തിരുന്നു. വേനല്‍ മാറി മഴയെത്തുന്നതിന് സൂചനയാണിത്
മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടായി. കൊച്ചിയില്‍ ഇടിമിന്നലേറ്റ് യുവതിയും സഹോദരീപുത്രനും മരിച്ചു. പുത്തന്‍കുരിശ് വെട്ടിക്കലില്‍ മണ്ണോത്തുകുഴി ലിസി, ഇവരുടെ സഹോദരിയുടെ മകന്‍ അലക്‌സ്(15) എന്നിവരാണ് മരിച്ചത്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്തെ പലഭാഗങ്ങളിലും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.