Image

കന്നട ചിത്രം 99ന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

Published on 17 April, 2019
കന്നട ചിത്രം 99ന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് ,ഭാവന എന്നിവര്‍ ഒന്നിക്കുന്ന 99 ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. 96 ന്റെ കന്നഡ പതിപ്പാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്ബോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമാണ് അഭിനയിക്കുന്നത്.
റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്‍റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക