Image

വയനാട്ടില്‍ മത്സരിക്കാന്‍ സാധിച്ചത് അതീവ ഭാഗ്യമെന്ന് രാഹുല്‍ ഗാന്ധി

Published on 17 April, 2019
വയനാട്ടില്‍ മത്സരിക്കാന്‍ സാധിച്ചത് അതീവ ഭാഗ്യമെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ മത്സരിക്കാന്‍ സാധിച്ചത് അതീവ ഭാഗ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

താന്‍ വയനാടിന്റെ മകനും സഹോദരനുമാണെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

വെറുതെ മത്സരിച്ച്‌ തിരിച്ചുപോകാന്‍ വന്നയാളല്ല. വയനാടുമായി ജീവിതാവസാനം വരെ ബന്ധമുണ്ടാകും. നിങ്ങളുടേത് വയനാടിന്റെയോ കേരളത്തിന്റെയോ ശബ്ദമല്ല. രാജ്യത്തിന്റെ ശബ്ദമാണ്. നരേന്ദ്ര മോദിയുടെ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരെ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ആലോചിച്ചപ്പോള്‍ വയനാട് അല്ലാതെ മറ്റൊരു സ്ഥലവും ആലോചനയില്‍ വന്നില്ല, രാഹുല്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക