Image

ആത്മീയ വിശുദ്ധിയുടെ ഉണര്‍വു പകര്‍ന്ന് യൂത്ത് ഇന്ത്യ യൂത്ത് സമ്മിറ്റ്

Published on 16 April, 2019
ആത്മീയ വിശുദ്ധിയുടെ ഉണര്‍വു പകര്‍ന്ന് യൂത്ത് ഇന്ത്യ  യൂത്ത് സമ്മിറ്റ്


റിയാദ്: ആരോഗ്യവും സമ്പത്തും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധരായവര്‍ക്ക് മാത്രമെ സ്വര്‍ഗം എന്ന ജീവിത ലക്ഷ്യത്തില്‍ എത്തിചേരാന്‍ സാധിക്കുകയുള്ളൂ വെന്ന് എസ്‌ഐഒ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.  

സൃഷ്ടാവിന്റെ അടുക്കല്‍ സ്ഥാനിയരെ തിരഞ്ഞെടുക്കുന്നതിനു  നാഥന്‍ ഭൗതിക ലോകത്ത് ഉപാധികള്‍ വെച്ചിരിക്കുന്നു. തന്റെ ചുറ്റിലുമുള്ള ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള സ്‌നേഹത്തിന്റേയും കരുണയുടേയും സമഭാവനയുടെതുമായ ജീവിത ശൈലി പരിശീലിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്  ഈയൊരു ലക്ഷ്യം നേടുന്നതിനുള്ള സൂത്രവാക്യം ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ 'സ്വര്‍ഗം തേടുന്ന യുവത്വം' എന്ന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ഇന്ത്യ നടത്തിയ യൂത്ത് സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂത്ത് ഇന്ത്യ രക്ഷാധികാരി പി.പി. അബ്ദുല്‍ ലത്തീഫ് ഓമശേരി പരിപാടി ഉദ്ഘാടനം ചെയ്തു.  ക്ലസ്റ്റര്‍ പ്രസിഡന്റ് തൗഫീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫോക്കസ് റിയാദ് സിഇഒ  ഫഹദ് ഷിയാസ് ആശംസ നേര്‍ന്നു സംസാരിച്ചു. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഐമന്‍ സയിദിന് മൊമെന്റോ നല്‍കി ആദരിച്ചു. ഷസ ഗാനം ആലപിച്ചു. ക്ലസ്റ്റര്‍ സെക്രട്ടറി ലബീബ് മാറഞ്ചേരി സ്വാഗതവും അയ്മന്‍  നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക