Image

സുഡാനില്‍ ബോട്ട്‌ തീപിടിച്ച്‌ മറിഞ്ഞ്‌ 198 പേര്‍ മരിച്ചു

Published on 06 July, 2011
സുഡാനില്‍ ബോട്ട്‌ തീപിടിച്ച്‌ മറിഞ്ഞ്‌ 198 പേര്‍ മരിച്ചു
ഖാര്‍ട്ടോം: സുഡാനില്‍ നിന്ന്‌ സൗദി അറേബ്യയിലേക്ക്‌ അനഝികൃതമായി പോകുകയായിരുന്ന ബോട്ട്‌ കടലില്‍ തീപിടിച്ച്‌ മറിഞ്ഞ്‌ കുറഞ്ഞത്‌ 198 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. കപ്പലില്‍ ഇരുനൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. മൂന്ന്‌ പേര്‍ രക്ഷപ്പെട്ടതായാണ്‌ വിവരം. ജോലിതേടിയും മറ്റ്‌ മതിയായ രേഖകളില്ലാതെയാണ്‌ കപ്പല്‍ സൗദിയിലേക്ക്‌ യാത്രചെയ്‌തത്‌. കപ്പലിന്റെ ഉടമയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെങ്കടലിലൂടെ സൗദിയിലേക്ക്‌ ആയിരങ്ങളാണ്‌ ഇങ്ങനെ മതിയായ രേഖകളില്ലാതെ കുടിയേറുന്നതെന്ന്‌ റിപ്പോര്‌ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക