Image

തുലാഭാര ത്രാസ്‌ പൊട്ടി വീണ സംഭവം: അന്വേഷണം വേണമെന്ന്‌ ശശി തരൂര്‍

Published on 16 April, 2019
തുലാഭാര ത്രാസ്‌ പൊട്ടി വീണ സംഭവം: അന്വേഷണം വേണമെന്ന്‌ ശശി തരൂര്‍
തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ്‌ പൊട്ടി വീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന്‌ തിരുവനന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ആദ്യമായാണ്‌ ഇത്തരത്തിലൊരു സംഭവം കേള്‍ക്കുന്നതെന്നും അദ്ദേഹം ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തശേഷം പ്രതികരിച്ചു.

സംഭവത്തെ കൂറിച്ച്‌ എല്ലാ കാര്യങ്ങളും അറിയുന്നത്‌ നല്ലതാണ്‌. തന്റെ അമ്മയും ഇതേ അഭിപ്രായം പങ്കുവെച്ചുവെന്നും തരൂര്‍ പറഞ്ഞു. ഇന്ന്‌ വൈകുന്നേരം മുതല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക