വര്‍ണ്ണങ്ങള്‍ (ഡോ. ഇ.എം. പൂമൊട്ടില്‍)
SAHITHYAM
16-Apr-2019
SAHITHYAM
16-Apr-2019

ചെമ്പകം, താമര, മുല്ല ജമന്തിയും
ചെത്തി മന്ദാരവും പിച്ചിയും റോസയും
പൂത്തലഞ്ഞീടുന്ന നേരം ദളങ്ങളില്‍
പൂര്‍ണ്ണതയേകുന്നൊരാ വര്‍ണ്ണശോഭയും
ചെത്തി മന്ദാരവും പിച്ചിയും റോസയും
പൂത്തലഞ്ഞീടുന്ന നേരം ദളങ്ങളില്‍
പൂര്‍ണ്ണതയേകുന്നൊരാ വര്‍ണ്ണശോഭയും
ചേതോഹരം ശലഭത്തിന്‍ ചിറകതില്‍
തെളിയുന്ന നിറമുള്ള ചിത്രങ്ങളും
ചേലൊത്ത പഞ്ചവര്‍ണ്ണക്കിളി തന്നുടെ
മേനിയില്‍ ചാര്‍ത്തിയൊരഞ്ചു വര്‍ണ്ണങ്ങളും
ഒരു മയില്‍പീലിയില്‍ മികവിന്‍ നിറങ്ങളായ്
നിറയും മനോഹര രൂപങ്ങളും
കാറ്റിന്റെ ഊഞ്ഞാലിലാടും മരങ്ങളില്‍
കാണുന്നൊരീ ഹരിതാഭമാം ഭംഗിയും
ഹേമന്ത നാളുകളില്‍ മഞ്ഞുതുള്ളികള്‍
ശ്വേതയില്‍ ചേലയണിയുന്ന കാന്തിയും
ആകാശമാം വിതാനത്തിന്റെ നീലയും
ഹാ! വെള്ളിമേഘങ്ങളില്‍ ബഹുശോഭയും
സായാഹ്ന സൂര്യനതിന്‍ വിരല്‍ തുമ്പിനാല്‍
മാനത്തെഴുതുന്ന വര്‍ണ്ണചിത്രങ്ങളും
ആദിത്യരശ്മിതന്‍ മന്ദസ്മിതങ്ങളില്‍
മാരിവില്‍ തൂകുന്നൊരേഴു നിറങ്ങളും
അജ്ഞാതനാമൊരു ശില്പിതന്‍ വൈഭവം
അല്ലാതെയെന്തെന്നു വര്‍ണ്ണിച്ചിടേണ്ടു ഞാന്‍;
മര്‍ത്യനാമെന്റെയീ ചിന്തയ്ക്കഗോചരം
അത്യുന്നതന്റെയീ ചാതുര്യവിസ്മയം!!
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.