Image

നെഹ്റു ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ കരണത്ത് അടിച്ചേനെ: ബിനോയ് വിശ്വം

Published on 16 April, 2019
നെഹ്റു ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ കരണത്ത് അടിച്ചേനെ: ബിനോയ് വിശ്വം

മലപ്പുറം: നെഹ്റു ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ കരണത്ത് അടിച്ചേനെയെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. വയനാട്ടില്‍ കോണ്‍ഗ്രസ് - ലീഗ് - ബി.ജെ.പി സഖ്യമെന്നും അദ്ദേഹം ആരോപിച്ചു. വയനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി.പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ തകര്‍ത്ത ആസിയാന്‍ കരാറിനെതിരെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്ബോള്‍ സംസാരിക്കുമോയെന്നും കരാറില്‍ രാഹുല്‍ പശ്ചാത്തപിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കൂടാതെ അധികാരം കിട്ടിയാല്‍ കരാര്‍ പിന്‍വലിക്കുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയതായും 1991ലെ ബേപ്പൂര്‍ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതായും നേരത്തെ വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രെസ് പരിപാടിയില്‍ സംസാരിക്കവെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ശക്തമായ പ്രചാരണമാണ് കേരളത്തില്‍ മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തുന്നത്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടാന്‍ ആശയപരമായും രാഷ്ട്രീയമായും സുനീര്‍ ശക്തനാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക