Image

മായാവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 16 April, 2019
മായാവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി : ബിഎസ്പി നേതാവ് മായാവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. നാല്‍പത്തിയെട്ട് മണിക്കൂര്‍ പ്രചാരണം നിര്‍ത്തി വെക്കണം എന്നായിരുന്നു മായാവതി നേരിട്ട അച്ചടക്ക നടപടി. ഇതിനെതിരെയാണ് മായാവതി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മായാവതിക്കെതിരെ സ്വീകരിച്ച നടപടിയില്‍ തൃപ്തിയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പല അവസരങ്ങളില്‍ പ്രചാരണത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ വിലക്കിയിട്ടുണ്ടെന്ന് മായാവതിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍​ ​ഗോ​ഗോയ് പറ‍ഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും വിദ്വേഷ പ്രസം​ഗം നടത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ടിരുന്നു. മൂന്ന് ദിവസത്തേയ്ക്കാണ് യോ​ഗിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കിയത്. കമ്മീഷന്റെ നടപടികള്‍ കോടതി ശരിവെച്ചിരുന്നു . നടപടികളില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. അസംഖാന്‍, മനേകാ ഗാന്ധി എന്നിവര്‍ക്കെതിരെയുള്ള നടപടികളും കോടതി ശരിവെച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക