Image

ത്രാസ് പൊട്ടി വീണ് തരൂരിന് അപകടമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published on 16 April, 2019
ത്രാസ് പൊട്ടി വീണ് തരൂരിന് അപകടമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടി വീണ് ശശി തരൂരിന് അപകടമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ്സുകാരെന്ന് ക്ഷേത്ര ഭാരവാഹി.

പ്രവര്‍ത്തകരുടെ അശ്രദ്ധയും അമിതാവേശവുമാണ് അപകടത്തിലെയ്ക്ക് എത്തിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആര്‍.പി നായര്‍ പറഞ്ഞു. തങ്ങള്‍ പറഞ്ഞത് ചെവികൊള്ളാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും സെക്രട്ടറി പൊലീസിന് മൊഴി നല്‍കി.

തമ്ബാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ പഞ്ചസാരയില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു ത്രാസ് പൊട്ടി വീണ് ശശി തരൂരിന് അപകടമുണ്ടായത്. ക്ഷേത്രത്തിനകത്ത് കാണാന്‍ സാധിച്ചത് പതിവ് കോണ്‍ഗ്രസ് പരിപാടിയിലെതിന് സമാനമായ സാഹചര്യവും.

50 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ തുലാഭാരത്തിനായി എത്തിയെന്നും.അവരുടെ അശ്രദ്ധയും അമിതാവേശവുമാണ് അപകടത്തിലെയ്ക്ക് എത്തിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആര്‍.പി നായര്‍ പറഞ്ഞു

ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞത് ചെവികൊള്ളാന്‍ പ്രവര്‍ത്തകര്‍ തയ്യാറായതുമില്ല. ലോഡിറക്കുന്നതിന് സമാനമായിട്ടാണ് കോണ്‍ഗ്രസ്സുകാര്‍ 100കിലോ പഞ്ചസാര തുലാഭാരത്തട്ടില്‍ ഇറക്കിയത്. കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂളും ഇവര്‍ എടുത്തുമാറ്റിയിരുന്നു.

ഈ രീതിയില്‍ പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്ന് ക്ഷേത്ര സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം സെക്രട്ടറി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

300 കിലോ ഭാരം താങ്ങാന്‍ സാധിക്കുന്നതാണ് തുലാഭാര ത്രാസെന്നും മൊഴിയിലുണ്ട്. ത്രാസ് പൊട്ടി വീണതിനെ തുടര്‍ന്ന് തരൂര്‍ താഴെ വീഴുകയും ഹോമ കുണ്ടത്തില്‍ ഇടിച്ചായിരുന്നു പരുക്കേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക