Image

ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന്‌ നേരെ ആക്രമണം

Published on 16 April, 2019
ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന്‌ നേരെ ആക്രമണം

കൊല്ലം: കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന്‌ നേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന്‌ നേരെയാണ്‌ പുലര്‍ച്ചയോടെ ആക്രമണമുണ്ടായത്‌. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്‌.

രാത്രി 12 വരെ എംഎല്‍എ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ്‌ ആക്രമണമുണ്ടായിരിക്കുന്നത്‌. രാവിലെ പാചകക്കാരന്‍ വന്നപ്പോഴാണ്‌ ജനലിന്‍റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത്‌ ശ്രദ്ധയില്‍പെട്ടത്‌.

തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പോലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക