Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക്‌ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനമെന്ന്‌ ചെന്നിത്തല

Published on 16 April, 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക്‌ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനമെന്ന്‌  ചെന്നിത്തല
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക്‌ കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന്‌ ഒരു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

ഏറനാട്‌ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ രമേശ്‌ ചെന്നിത്തലയുടെ വാഗ്‌ദാനമെന്ന്‌ കേരളാ കൗമുദി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക്‌ സമ്മാനം നല്‍കുമെന്ന്‌ പി.കെ ബഷീര്‍ എം.എല്‍.എയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും പറഞ്ഞിരുന്നു.

വയനാട്ടില്‍ രാഹുലിന്‌ മൂന്ന്‌ ലക്ഷത്തിലധികം ഭൂരിപക്ഷമാണ്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നത്‌. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി എന്നീ നിയോജകമണ്ഡലങ്ങളില്‍ നിന്ന്‌ രാഹുലിന്‌ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവും മലപ്പുറം ജില്ലയുടെ ഭാഗമായ ഏറനാട്‌, വണ്ടൂര്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നര ലക്ഷത്തിന്‌ മുകളിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക