Image

മലപ്പുറത്ത്‌ ടാങ്കര്‍ ലോറിയും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന്‌ പേര്‍ മരിച്ചു

Published on 16 April, 2019
മലപ്പുറത്ത്‌ ടാങ്കര്‍ ലോറിയും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന്‌ പേര്‍ മരിച്ചു

കോഴിക്കോട്‌: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു.

ഇതരസംസ്ഥാന തൊഴിലാളികാളാണ്‌ മരിച്ചത്‌. ഒരാളുടെ നില അതീവ ഗുരുതരമാണ്‌. ഇന്ന്‌ പുലര്‍ച്ച 6.45 നാണ്‌ അപകടമുണ്ടായത്‌.

കോഴിക്കോട്‌ ഭാഗത്ത്‌ നിന്ന്‌ വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്‌സ്‌ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.



ഡ്രൈവര്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. ഇയാളുടെ മൊഴി അനുസരിച്ച്‌ ആദ്യം ഓട്ടോറിക്ഷയുമായി ലോറി കൂട്ടിയിടിക്കുകയും തുടര്‍ന്ന്‌ ലോറി വെട്ടിച്ചയുടനെ പെട്രോള്‍ പമ്പില്‍ നിന്ന്‌ ഇറങ്ങിയ പിക്‌ അപ്‌ വാനിലും ഇടിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക