Image

ബെന്നി ബെഹനാനെതിരെ കിഴക്കമ്പലം ട്വെന്‍റി 20. പരാജയം മണത്ത് കോണ്‍ഗ്രസ്

കല Published on 16 April, 2019
ബെന്നി ബെഹനാനെതിരെ കിഴക്കമ്പലം ട്വെന്‍റി 20. പരാജയം മണത്ത് കോണ്‍ഗ്രസ്

ചാലക്കുടിയിലെ ഇന്നസെന്‍റ് പൊതുവിലൊരു കോമാളി സ്ഥാനാര്‍ഥിയാണെങ്കിലും ഇന്നസെന്‍റിനെതിരെ നിര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ പ്രചരണ രംഗത്ത് ശക്തമായ തിരിച്ചടി നേരിടുകയാണ്. കിഴക്കമ്പലം പഞ്ചായത്തിലെ കീറ്റക്സ് ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന ട്വെന്‍റി - 20 യാണ് ഇപ്പോള്‍ ബെന്നി ബെഹനാനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. 
ആഴ്ചകള്‍ക്ക് മുമ്പ് ബെന്നി ബെഹനാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്വെന്‍റി 20 സംഘടനയെ അറിയില്ലെന്ന് നടത്തി പരാമര്‍ശമാണ് വിവാദമായത്. അതോടെ ബെന്നി ബെഹനാനെ തോല്‍പ്പിക്കാനുള്ള പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ട്വെന്‍റി 20. 
കഴിഞ്ഞ പഞ്ചായത്ത് തിരിഞ്ഞെടുപ്പില്‍ ആകെയുള്ള 19 സീറ്റില്‍ 17 സീറ്റും നേടി ഇരു മുന്നണികളെയും പരാജയപ്പെടുത്തി ഓരോ വാര്‍ഡിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതാണ് കീറ്റെക്സ് കമ്പിനിയുടെ നേതൃത്വത്തിലുള്ള ടെന്‍റി 20. പഞ്ചായത്തിലെ മഹാബഹുഭൂരിപക്ഷം ജനങ്ങള്‍ക്കിടയിലും വലിയ സ്വാധീനമാണ് ഈ സംഘടനയ്ക്കുള്ളത്. കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് ബെന്നി ബെഹനാന് ഒരു വോട്ടു പോലും കിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് ട്വെന്‍റി 20 നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. 
ഇതോടെ മണ്ഡലത്തില്‍ ബെന്നിക്ക് വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. പൊതുവില്‍ പ്രചരണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റിനൊപ്പം എത്താനും ബെന്നിക്ക് കഴിഞ്ഞിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക