Image

തിരഞ്ഞെടുപ്പ് കമ്മീഷന് രഹസ്യ അജണ്ടയെന്ന് മായാവതി; പലിശ അടക്കം തിരിച്ചു നല്‍കുമെന്ന് ഭീഷിണി

കല Published on 16 April, 2019
തിരഞ്ഞെടുപ്പ് കമ്മീഷന് രഹസ്യ അജണ്ടയെന്ന് മായാവതി; പലിശ അടക്കം തിരിച്ചു നല്‍കുമെന്ന് ഭീഷിണി

തിരഞ്ഞെടുപ്പ് കമ്മീഷന് രഹസ്യ  അജണ്ടയുണ്ടെന്ന ആരോപണവുമായി ബി.എസ്.പി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗം നടത്തിയതിന് മായാവതിക്ക് 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഇലക്ഷന്‍ കമ്മീഷന് നേരെ മായാവതി രംഗത്ത് എത്തിയത്. കമ്മീഷന്‍റെ തീരുമാനം ധൃതി പിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. തീരുമാനം പുനപരിശോധിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെടും. അല്ലെങ്കില്‍ ജനങ്ങള്‍ കമ്മീഷനും ബിജെപിക്കും മറുപടി നല്‍കും. 
സൈന്യത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് ധൈര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തില്‍ എത്തുന്ന സാഹചര്യം വന്നാല്‍ ഇതിന് പലിശയടക്കം തിരിച്ചു നല്‍കുമെന്നും മായാവതി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക