Image

ശശി തരൂരിനെ കാണാന്‍ നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ എത്തി

കല Published on 16 April, 2019
ശശി തരൂരിനെ കാണാന്‍ നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ എത്തി

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. ട്വിറ്ററിലൂടെ ശശി തരൂര്‍ തന്നെയാണ് നിര്‍മല സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവെച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്‍റെ ഉത്തമ ഉദാഹരണമാണ് നിര്‍മലാ സീതാരാമന്‍ തന്നെ കാണാനെത്തിയതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. എതിരാളിയും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സി.ദിവാകരന്‍ തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആത്മവീര്യം കൈവിടരുതെന്ന് ദിവാകരന്‍ പറഞ്ഞുവെന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. 
തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച് ശശി തരൂര്‍ അപകടത്തില്‍ പെട്ടത്. തുലാഭാരത്തിന് ശേഷം ത്രാസില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ത്രാസിന്‍റെ ദണ്ഡ് പൊട്ടിവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് തരൂര്‍. 
ശശി തരൂരിന് ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുലാഭാര ത്രാസില്‍ കയറി തൂങ്ങി നിന്ന് ഫോട്ടോയിക്ക് പോസ് ചെയ്തപ്പോഴാണ് ത്രാസ് പൊട്ടി വീണത് എന്ന് പറയപ്പെടുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക