Image

നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി

Published on 14 April, 2019
നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി
ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

 ജമ്മു കശ്‌മീരിന്‌ പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിലപാടിനെയാണ്‌ കത്വയിലെ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ മോദി വിമര്‍ശിച്ചത്‌. ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാന്‍ കശ്‌മീരിലെ കുടുംബങ്ങളെ അനുവദിക്കില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.  കശ്‌മീരി പൗരന്മാരുടെ മൂന്ന്‌ തലമുറകളാണ്‌ അബ്ദുള്ളമാരും മുഫ്‌തികളും നശിപ്പിച്ചത്‌. 

 ഇന്ത്യയെ വിഭജിക്കാന്‍ ഞാന്‍ അബ്ദുള്ളമാരെയും മുഫ്‌തികളെയും അനുവദിക്കില്ലെന്നും മോദി റാലിയില്‍ വ്യക്തമാക്കി. അബ്ദുള്ള കുടുംബവും മുഫ്‌തി കൂടുംബവുമാണ്‌ കശ്‌മീരിലെ മൂന്ന്‌ തലമുറകളുടെ ജീവിതം നശിപ്പിച്ചത്‌. 

അവര്‍ പോകുന്നതോടെ കശ്‌മീരിന്‌ തെളിഞ്ഞ ഭാവി സമ്മാനിക്കാന്‍ കഴിയും. അവര്‍ക്ക്‌ വേണ്ടുവോളം മോദിയെ അധിക്ഷേപിക്കാം. എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ല. കശ്‌മീരിന്‌ പ്രേത്യകം പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രസ്‌താവന. എന്നാല്‍ തന്റേത്‌ പുതിയ ആവശ്യമല്ലെന്നാണ്‌ ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക