Image

സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: റജിസ്ട്രേഷന്‍ 3000 കവിഞ്ഞു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 April, 2019
സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: റജിസ്ട്രേഷന്‍ 3000 കവിഞ്ഞു
ഹൂസ്റ്റണ്‍: സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ വിജയപാതയില്‍ മുന്നേറുന്നു . ഏഴു വര്‍ഷത്തിനു ശേഷം നടക്കുന്ന കണ്‍വന്‍ഷന് ഇതിനോടകം 3000ല്‍പരം വിശാസികള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിദൂര ഇടവകകളില്‍ നിന്നെത്തുന്നവരുടെ സൗകര്യപ്രകാരം റഗുലര്‍ റജിസ്‌ട്രേഷന്റെ തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി കണ്‍വന്‍ഷന്‍ കമ്മിറ്റി അറിയിച്ചു.

സെപ്റ്റംബര്‍ ആദ്യവാരം മാര്‍ ജോയ് ആലപ്പാട്ട് ഹൂസ്റ്റണില്‍ കുറിച്ച റജിസ്‌ടേഷന്‍ കിക്കോഫ്, രൂപതയിലെ മറ്റു ഫൊറോനകളിലും പൂര്‍ത്തിയാക്കി, ഡിസംബര്‍ കൊണ്ട് ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ വിശ്വാസികള്‍ നിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കലിന്റെയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറയുടെയും നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തനം ഇതിനോടകം അമേരിക്കയിലെ മറ്റു ഇടവകകളിലും എത്തി കിക്കോഫുകള്‍ സംഘടിപ്പിക്കുന്നതിലും രജിസ്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലും വിജയിച്ചു. ഒരോ ദിനവും പിന്നിടുമ്പോള്‍ വിശ്വാസിസമൂഹം കൂടുതല്‍ ആവേശത്തിലാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെയാണ് കണ്‍വന്‍ഷന്‍.

ഡിസ്‌കൗണ്ട് നിരക്കിലുള്ള ഫാമിലി രജിസ്‌ടേഷന്‍ നേരത്തെ സമാപിച്ചിരിന്നു. നാല് ദിവസത്തെ കണ്‍വന്‍ഷന്‍ പങ്കെടുക്കുവാന്‍ ഭക്ഷണവും താമസവുമുള്‍പ്പെടെയുള്ള ഫാമിലി രജിസ്‌ടേഷന്‍ റഗുലര്‍ നിരക്ക് 1500 ഡോളറാണ്. മികച്ച സൗകര്യമുള്ള ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടലാണ് കണ്‍വന്‍ഷന്‍ വേദി. നാലായിരം പേര്‍ക്കായി പരിമിതപ്പെടുന്ന കണ്‍വന്‍ഷന്റെ റഗുലര്‍ നിരക്ക് ഏപ്രില്‍ 30 നു സമാപിക്കും.

ഓണ്‍ലൈനില്‍ രജിസ്‌ടേഷന്‍ സൗകര്യം ഒരുക്കിയതിനാല്‍ ഇന്ത്യയില്‍ നിന്നും കാനഡയില്‍ നിന്നും രജിസ്‌ടേഷന്‍ വരുന്നതായി നാഷണല്‍ രജിസ്‌ടേഷന്‍ ചെയര്‍ സുനില്‍ കുര്യന്‍ പറഞ്ഞു. തൊള്ളായിരത്തില്‍ പരം ഫാമിലി രജിസ്‌ടേഷനുകള്‍ ഇതിനോടകം ലഭിച്ചു . കൂടുതല്‍ യുവജന പ്രാതിനിധ്യം ഇത്തവണയുണ്ട്. ആയിരത്തില്‍ പരം യുവജനങ്ങള്‍ ഇതൊനൊടകം കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും സുനില്‍ പറഞ്ഞു.

വെബ്‌സൈറ്റ് : https://smnchouston.org/
Join WhatsApp News
അവിശ്വാസി 2019-04-14 11:27:29
ആഗോള തലത്തിൽ കത്തോലിക്ക സഭയുടെ വിശ്വാസം അസ്തമിച്ചുകൊണ്ടിരിക്കുമ്പോൾ, കേരളത്തിൽ സീറോ മലബാർ സഭ ഭൂമി വിവാദവും റോബിൻഹുഡും മൂലം തകർന്നുകൊണ്ടിരിക്കുമ്പോൾ അമേരിക്കയിൽ സീറോ മലബാർ വിശ്വാസം തഴച്ചു വളരുന്നതായി ഈ റിപ്പോർട്ടിൽനിന്നും മനസിലാക്കുന്നു. അമേരിക്കയിൽ കൺവൻഷനുകളും ധ്യാനവും നടത്തി അദ്ധ്യത്മിക അങ്ങനെ കൊഴുക്കുന്നതും വിശ്വാസത്തെ ദൃഢമാക്കുന്നു. ആദ്യകാല മലയാളികൾ ഭൂരിഭാഗം പേരും ഇന്ന് വൃദ്ധ ജനങ്ങളാണ്. മറ്റു തൊഴിലുകൾ ഇല്ലാത്തതിനാലും കൊച്ചു മക്കളെ നോക്കിയുള്ള ടെൻഷൻ അകറ്റാനും വൃദ്ധ ജനങ്ങൾക്ക് ഇത്തരം കൺവൻഷനുകൾ ഒരു ആശ്വാസം തന്നെ. വിദ്യാഭ്യാസവും വിവരവും കുറവുള്ള കാരണം ഇത്തരം കണവൻഷനുകളും നേതാക്കന്മാരുടെയും പുരോഹിതരുടെയും ബോറടിച്ച പ്രസംഗങ്ങളും വയോധിക ജനങ്ങൾക്ക് മനസിന് ഉന്മേഷം നൽകും.  ആത്മാക്കളെ തേടി വരുന്ന ആഡംബര പുരോഹിതർക്ക് ഇതൊരു ചെണ്ടമേളവും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക