Image

മാപ്പ് (കവിത: നിര്‍മ്മല ജോസഫ്)

Published on 12 April, 2019
മാപ്പ് (കവിത: നിര്‍മ്മല ജോസഫ്)
ആരാധനാലയങ്ങളേക്കാള്‍
ആദരിക്കണം നമ്മള്‍
ആണ്ടുകള്‍ നൂറുകഴിഞ്ഞും
തേങ്ങലുയരുമീ
ജാലിയന്‍വാലാ ബാഗിലെ
കവാടങ്ങളെ.

നെഞ്ചുറപ്പുണ്ടാകണം
മനസ്സുറപ്പുണ്ടാകണം
കൂട്ടത്തിലൊരു ഹൃദയവും വേണം
പണ്ടെന്റെയപ്പന്‍ ചെയ്ത
‘തെറ്റ്’ തെറ്റെന്നറിഞ്ഞു
‘മാപ്പ്’ എന്ന് പറയുവാന്‍.

സത്യത്തിന്‍ വെളിച്ചം പതിച്ച്
ബോധം തെളിയുന്ന നേരം
ധാര്‍ഷ്ട്യത്തിന്‍ വേരുകള്‍
അടരുന്നിടത്തേ മുളയ്ക്കൂ
‘മാപ്പ്’ എന്ന സത്യം.

നൂറു വര്‍ഷങ്ങള്‍ക്കപ്പുറം
ജാലിയന്‍വാലാ ബാഗിലെ
നിസ്സഹായാര്‍ക്കു നേര്‍
നിറയുതിര്‍ത്തിട്ടാടിത്തിമിര്‍ത്തു
ക്രൂരമാം അധികാര ഭ്രാന്ത്!

തീയമ്പുകള്‍, തീയുണ്ടകള്‍
നിഷ്കളങ്ക നിസ്സഹായാര്‍ക്കുമേല്‍
ആക്രോശിച്ചെത്തിയ ദിനം
ജഡങ്ങള്‍ക്കുമേല്‍ ജഡങ്ങള്‍
കണ്ടലറിക്കരഞ്ഞു ഭാരംതാംബ.

വര്‍ഷങ്ങളെത്ര കഴിഞ്ഞാലും
സ്വാതന്ത്ര്യത്തിന്‍ കാഹളം മുഴക്കിയാലും
സൗഹൃദപ്പൂക്കള്‍ വിടര്‍ന്നാലും
ഹൃദയത്തിലെന്നുമുണ്ടാകുമാ നടുക്കം
ആയിരങ്ങളുടെ ആര്‍ത്ത നാദവും.

തോരുകില്ല അന്നെത്തെയാക്കണ്ണീര്‍
ഉണങ്ങുകില്ലാഴത്തിലാണ്ട മുറിവുകള്‍
മായുകില്ലന്നവിടെപതിഞ്ഞ ചോരപ്പാടുകള്‍
മറക്കുകില്ലാചിതറിയ നിഷ്ക്കളങ്ക
നിസ്സഹായ ശ്വാസതാളങ്ങളും

നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം
അധികാര ധാര്‍ഷ്ട്യത്തിന്റെ
വേരുകളടരാതെ ‘ഖേദം’
‘ഖേദം’ എന്നുമോങ്ങുമ്പോള്‍
അറിയുക  ഒരിക്കല്‍ ആ ദിനവും വരും.

നമ്മളെന്നുമെന്നും സൂക്ഷിക്കണം
ജാലിയന്‍വാല ബാഗിലെ സ്മാരകത്തെ!
സൂക്ഷിക്കണം ഹൃദയത്തിലെന്നുമാ
ആയിരങ്ങളെ, ആദരിക്കണം
നമ്മളാ സ്മരണയെ .

താജ്മഹലിനേക്കാള്‍,
കല്‍പ്രതിമകളേക്കാള്‍,
അമ്പലം, പള്ളി, മോസ്ക്കുകളേക്കാള്‍
കുമ്പിട്ടാദരിക്കണം കൈകള്‍കൂപ്പി
നമിക്കണം നമ്മളാ കവാടത്തില്‍!
മാപ്പ് (കവിത: നിര്‍മ്മല ജോസഫ്)
Join WhatsApp News
amerikkan mollakka 2019-04-12 20:32:18
അസ്സലാമു അലൈക്കും. നിർമ്മല സാഹിബ 
ശരിയാണ് ഇങ്ങള് പറയുന്നത്. ഇങ്ങളെ 
പടച്ചോൻ കാക്കട്ടെ.ഇനിയും ഇത്തരം 
ആശയങ്ങൾ പ്രകടിപ്പിക്കുക, പടച്ചോൻ 
അതാണ് ആഗ്രഹിക്കുന്നത്. 
താജ്മഹലിനേക്കാള്‍,
കല്‍പ്രതിമകളേക്കാള്‍,
അമ്പലം, പള്ളി, മോസ്ക്കുകളേക്കാള്‍
കുമ്പിട്ടാദരിക്കണം കൈകള്‍കൂപ്പി 
നമിക്കണം നമ്മളാ കവാടത്തില്‍!
വിദ്യാധരൻ 2019-04-12 22:30:32
തെറ്റുകൾ തിരുത്തേണ്ടവർ 
അതാവർത്തിക്കുന്നു.
മനുഷ്യനെ ചവുട്ടിമെതിക്കുന്നവർ,
വെടിവച്ചു വീഴ്ത്തുനന്നവർ,  
രാജാവായി വിലസുന്നു 
അവർക്കായി ജനം കയ്യടിക്കുന്നു
ജാലിയൻവാലബാഗ്കൾ 
ആവർത്തിക്കപ്പെടുന്നു   
സത്യം വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നു 
Sudhir Panikkaveetil 2019-04-13 09:51:13
സമൂഹത്തിനോട് പ്രതിബദ്ധതയുള്ള എഴുത്തുകാർക്കെ 
ഇങ്ങനെ എഴുതാൻ കഴിയു. ജാലിയൻ വാല 
ബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറു വര്ഷം കഴിഞ്ഞു.
എത്ര പേര് അതോർക്കുന്നു .ഈ കൂട്ടക്കൊലക്ക് 
ഉത്തരവാദിയായ ബ്രിട്ടീഷ് അധികാരിയെ 
ഇരുപത് വര്ഷം കാത്തിരുന്നു ഉദ്ധം സിംഗ് 
എന്നയാൾ വെടി വച്ച് കൊന്നു. പക്ഷെ ആള് 
മാറിപോയിരുന്നു. എങ്കിലും തന്റെ കണ്മുന്നിൽ 
കിടന്നു പിടഞ്ഞ മനുഷ്യരുടെ വേദന അനുഭവിച്ച് 
ഇരുപത് വര്ഷം ഉദ്ധം സിങ് കഴിച്ചുകൂട്ടി. കാര്യമായ 
വിദ്യബിഭ്യാസം ഇല്ലാതിരുന്ന അദ്ദേഹത്തിന് 
ശരിയായ ആളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. പേര് നോക്കി 
കൊല്ലുകയായിരുന്നു. 
ഉദ്ധം സിംഗിനെ ബ്രിട്ടീഷ് കാർ തൂക്കിലേറ്റി. 
ഉദ്ധം സിങ് വെള്ളക്കാരനെ  വെടി  വച്ച് കൊന്നുവെന്ന വാർത്ത 
കേട്ട് മഹാതമാവായ ഗാന്ധി പറഞ്ഞു "ഭ്രാന്തമായ
പ്രവർത്തി" . മഹാത്മാക്കൾ അങ്ങനെയല്ലേ പറയാവു. 
അതുണ്ടോ ഗോഡ്സെക്ക് മനസ്സിലാകുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക