Image

തിരക്കഥ, നിര്‍മ്മാണം; എ.ആര്‍. റഹ്മാന്‍

Published on 12 April, 2019
തിരക്കഥ, നിര്‍മ്മാണം; എ.ആര്‍. റഹ്മാന്‍

സംഗീതമാന്ത്രികന്‍ സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍ കഥയെഴുതി സിനിമ നിര്‍മ്മിക്കുന്നു. ട്വിറ്ററിലൂടെയാണ് തന്റെ ആദ്യ സിനിമയെക്കുറിച്ചുളള പ്രഖ്യാനം റഹ്മാന്‍ നടത്തിയിരിക്കുന്നത്. 99 സോങ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിശ്വനേഷ് കൃഷ്ണമൂര്‍ത്തിയാണ്.

പ്രണയകഥ പറയുന്ന ചിത്രത്തില്‍ സംഗീതത്തിനും ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. റഹ്മാന്റെ നിര്‍മ്മാണ കമ്ബനിയായ വൈഎം മൂവീസും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് 99 സോങ്‌സ് നിര്‍മ്മിക്കുന്നത്. എഹ്‌സാന്‍ ഭട്ട്, എഡിലിസി വര്‍ഗീസ്, ടെന്‍സിന്‍ ദല്‍ഹ എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം മനീഷ കൊയ് രാളെ. ലിസ റേ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.


റഹ്മാനെ സംബന്ധിച്ചെടുത്തോളം ഏറെ പ്രത്യേകതകളുളള ഒരു വര്‍ഷമാണിത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം റിലീസിന് മുന്നോടിയായി മാര്‍വെല്‍ സ്റ്റുഡിയോസുമായിച്ചേര്‍ന്ന് മാര്‍വെല്‍ ഇന്ത്യ ഗാനം റഹ്മാന്‍ ഒരുക്കിയിരുന്നു. ഏപ്രില്‍ ഒന്നിനാണ് മാര്‍വെല്‍ ആന്തം പുറത്തുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക