ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ മാര്‍ത്തോമ ശ്ലീഹയുടെ
ഓര്മ പെരുന്നാള്‍ ആചരിച്ചു. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ
മുഖ്യ കാര്‍മികത്വത്തിലും ബഹുമാനപ്പെട്ട ജോണ്സണ് പുഞ്ചകോണം, ബഹുമാനപ്പെട്ട പോള്‍
പി ഐസക് അച്ചന്മാരുടെ സഹകാര്മികത്വതിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മധ്യസ്ഥ
പ്രാര്‍ത്ഥന നടത്തി. വികാരി ഫാ. ഹാം ജോസഫ്, ജോര്‍ജ് പൂവത്തൂര്‍ ശെമ്മാശന്, സാറ
ഗബ്രിയേല്‍, തമ്പി, ജോസഫ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദക്ഷിണം നടത്തി.
അലങ്കരിച്ച വാഹനത്തില്‍ പരിശുദ്ധ തോമ ശ്ലീഹായുടെ ഫോട്ടോ, മുത്തുക്കുടകള്‍, സഭയുടെ
പതാക, പതാകകള്‍ എന്നിവയോടുകൂടിയ പ്രദക്ഷിണം മനോഹരമായിരുന്നു.
ഫാ. നൈനാന്
വി ജോര്‍ജ്, ഫാ. എബി ചാക്കോ, ഫാ. ഡാനിയേല്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
ഓക്പാര്‍ക്ക്, ഓക്ലോണ്‍, ബെല്‍വുഡ്, ലോവാ എന്നീ ഇടവകകളില്‍ നിന്നും ധാരാളം
ഭക്തജനങ്ങള്‍ പെരുന്നാളില്‍ സംബന്ധിച്ചു .
ഇടവക നടത്തിയ റാഫിളിന്റെ
നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പര്‍ 0591 (ബെന്‍സ് കാര്‍)
രണ്ടാം സമ്മാനം ടിക്കറ്റ് നമ്പര്‍ 4512 (എയര്‍ ടിക്കറ്റ്) മൂന്നാം സമ്മാനം
ടിക്കറ്റ് നമ്പര്‍ 1493 (ടെലിവിഷന്‍). വിജയികള്‍ക്ക് ടിക്കറ്റുമായി വന്നു സമ്മാനം
കരസ്ഥമാക്കാവുന്നതാണ്. എല്ലാവര്ക്കും നേര്‍ച്ചയും സദ്യയും ഉണ്ടായിരുന്നു. വികാരി
ഫാ. ഹാം ജോസഫ് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ഷാജന് വറുഗീസ്, (ട്രസ്റ്റി): 847 997 8253, ജോര്‍ജ്
പൂവത്തൂര്‍, (ചെയര്മാന്) : 773 315 3032, കോശി ജോര്‍ജ്(സെക്രടറി): 224 489
8166.