Image

പിസിജോര്‍ജിന്റെ രാഷ്ട്രീയ ഭാവി പത്തനംതിട്ട ലോകസഭമണ്ഡലം തെരഞ്ഞെടുപ്പിലൂടെ വിധി എഴുതും

എബി മക്കപ്പുഴ Published on 11 April, 2019
പിസിജോര്‍ജിന്റെ രാഷ്ട്രീയ ഭാവി പത്തനംതിട്ട ലോകസഭമണ്ഡലം തെരഞ്ഞെടുപ്പിലൂടെ വിധി എഴുതും
ജനപക്ഷം പാര്‍ട്ടി എന്.ഡി.എ ഘടകകക്ഷിആയ സാഹചര്യത്തില്‍ എന്ത്വില കൊടുത്തും കെ. സുരേന്ദ്രന്റെ വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോട്കൂടി പ്രവര്‍ത്തിക്കുവാന്‍ പിസിജോര്‍ജ് മത്സര കളരിയില്‍ ഇറങ്ങി കഴിഞ്ഞു.

പൂഞ്ഞാറിലും റാന്നിയിലും ലക്ഷത്തിലേറെ അനുയായികളുള്ള പി. സി ഇത്തവണ പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ ബിജെപി വിജയത്തിന് തിരികൊളുത്തുമെന്നതില്‍ തെല്ലുംആശങ്ക വേണ്ട.
മലയോര റാണിയായ പത്തനംതിട്ട അവഗണനയുടെ ലിസ്റ്റിലാണ്.

വേണ്ടത്ര വികസനംലഭിക്കത്ത മണ്ഡലം.ഇലക്ഷന് മാത്രം പത്തനംതിട്ടയെ ഓര്‍ക്കുന്ന ഇടതുംവലത്തുമുള്ള രാഷ്രീയനേതാക്കളുംപാര്‍ട്ടിയും. ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരിച്ചടി എന്നവണ്ണം പത്തനംതിട്ട മണ്ഡലത്തിലെ ജനങ്ങള്‍ ഇക്കുറിവിധി എഴുത്തും. ബിജെപിയുടെ ആദര്ശങ്ങളില്‍ ഇഷ്ടപെട്ടിട്ടല്ല ,മറിച്ചു അവഗണിക്കപ്പെട്ട ജില്ലയുടെ വളര്‍ച്ചക്കുവേണ്ടിജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. പിസിയുടെ പിന്തുണ ഇടതു വലതുപക്ഷകര്‍ക്കു അങ്കലാപ്പായിരിക്കുന്നു.

ആദ്യഘട്ടതെരഞ്ഞെടുപ്പ് സര്‍വേപ്രകാരം പത്തനംതിട്ടയില്‍ ബിജെപി രണ്ടാമത് അവരുമെന്നാണ്. ജനപക്ഷം അനുഭാവികളുടെ പിന്തുണ ബിജെപിയെ പതിനായിരത്തിന്റെ ഭൂരിപക്ഷത്തില്‍ ഒന്നാമത്തെ സ്ഥാനത്തേക്ക് വലിച്ചുകയറ്റുവാനുള്ള സാധ്യതയാണ് കാണാന്‍സാധിക്കു ന്നത് .ഇന്ത്യമഹാരാജ്യം ഇന്ന് വളരെശ്രദ്ധയോടുകൂടി കാണുന്നമണ്ഡലമാണ ്പത്തനംതിട്ട.

ആ മണ്ഡലം നേടികിട്ടുവാനുള്ള എല്ലാതന്ത്രങ്ങളു ംപാര്‍ട്ടിമെന െഞ്ഞടുക്കും. അതിന്റെമുന്നോടിയാണ് പിസിയുടെപിന്തുണ പ്രഖ്യാപനം.നാക്കിനു കടിഞ്ഞാണ് ഇല്ലാതെവേണ്ടാത്ത ത്സംസാരിക്കുമെങ്കിലും പിസിയെ പൂഞ്ഞാറുകാര്‍ക്കു ദൈവമാണ്.ഏതുഉറക്കത്തിലും ജനങ്ങള്‍ക്ക് അദ്ദേഹത്തെകാണുവാനും ജനങ്ങളുടെ പ്രശ്‌നപരിഹാരം ഉറപ്പുവരുത്തുന്നതിലും കേരളത്തിലെ ജനപ്രധിനിധികള്‍ക്കു മാതൃകആണ്.
പിസിയുടെ ബിജെപിയുമായുള്ള അടുപ്പം പത്തനംതിട്ടമണ്ഡലത്തിലെ തെരഞ്ഞെടുപ്പ്വേദിയില്‍ ഒരു അത്ഭുതംതന്നെ സുഷ്ടിക്കുവാനാണ്‌സാധ്യത. ബിജെപിയുടെ കേരളത്തിലെകന്നിലോക സഭമെമ്പര്‍ പത്തനംതിട്ടയില്‍ നിന്നാകുമോ?എങ്കില്‍ പിസിയുടെ രാഷ്ട്രീയഭാവിയില്‍ ശുക്രന്‍ തെളിയും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക