Image

മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ സ്‌ക്രിപ്റ്റ് എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; മുരളി ഗോപി

Published on 11 April, 2019
മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ സ്‌ക്രിപ്റ്റ് എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; മുരളി ഗോപി



മോഹന്‍ലാല്‍പൃഥ്വിരാജ്മുരളീഗോപി ടീം ഒന്നിച്ചതോടെ പിറന്നത് ലൂസിഫര്‍ എന്ന വമ്പന്‍ ഹിറ്റായിരുന്നു. എട്ട് ദിവസം കൊണ്ട് നൂറു കോടി എന്ന സ്വപ്ന സംഖ്യയിലേക്ക് ചിത്രം എത്തി. ഇതിന് മുന്‍പും പല മലയാളം സിനിമകളും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇത്ര കുറഞ്ഞ ദിവസത്തിനുള്ളില്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫര്‍ നടനും തിരക്കഥാകൃത്തും കൂടിയായ മുരളീ ഗോപിയുടെ വിജയം കൂടിയാണ്.

നിരവധി ചിത്രങ്ങള്‍ക്ക് മുരളീഗോപി തിരക്കഥ ഒരുക്കിയിരുന്നെങ്കിലും അതൊന്നും ഇത്ര വിജയമായിരുന്നില്ല. പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കാന്‍ സാധിക്കുന്ന തിരക്കഥയൊരുക്കാന്‍ തനിക്ക് സാധിക്കുമെന്ന് ലൂസിഫറിലൂടെ തെളിയിച്ചിരിക്കുകയാണ് മുരളീഗോപി. മോഹന്‍ലാലിനോടൊപ്പം വമ്പന്‍ വിജയം സൃഷ്ടിച്ചതു പോലെ എന്നാണ് മമ്മൂട്ടിയോടൊപ്പം ചേര്‍ന്ന് മുരളീഗോപി വിജയം സൃഷ്ടിക്കുകയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരുടെ ഈ കാത്തിരിപ്പ് തന്നെയാണ് തനിക്കുമെന്ന് തുറന്നു പറയുകയാണ് മുരളീഗോപിയിപ്പോള്‍. ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി മനസു തുറന്നത്

മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.''  - മുരളി ഗോപി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക