Image

പ്രിസ്റ്റണിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ആത്മീയോല്‍ത്സവമായി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 22 April, 2012
പ്രിസ്റ്റണിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ആത്മീയോല്‍ത്സവമായി
പ്രിസ്റ്റണ്‍ : പ്രിസ്റ്റണിലെ സീറോ മലബാര്‍ കുടുംബങ്ങളിലെ ആറു മക്കള്‍ ഒന്നിച്ച്‌ ചേര്‍ന്ന്‌ സീറോ മലബാര്‍ ആചാര ക്രമത്തില്‍ നടത്തിയ ആദ്യ കുര്‍ബ്ബാന സ്വീകരണ കൂദാശ ആത്മീയോല്‍ത്സവമായി. ഈശ്വര സാന്നിധ്യത്തിലും, ആഹ്ലാദത്തിലും., അത്മീയ നിറവിലും, പാരമ്പര്യ ആചാര ക്രമത്തിലും നടത്തിയ തങ്ങളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം കുട്ടികള്‍ക്കും, മാതാ പിതാക്കള്‍ക്കും ദിവ്യാനുഭവമായി.

ലങ്കാഷയര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ റെവ. ഡോ. മാത്യു ചൂരപൊയികയില്‍ പ്രിസ്റ്റണിലെ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തില്‍ വെച്ചു നടന്ന ആഘോഷമായ പാട്ട്‌ കുര്‍ബ്ബാനക്കും, കുര്‍ബ്ബാന സ്വീകരണ ശുശ്രുക്ഷക്കും കാര്‍മ്മികത്വവും, നേതൃത്വവും വഹിച്ചു.

പ്രിസ്റ്റണിലെ മുഴുവന്‍ വിശ്വാസീ കുടുംബങ്ങളും ഒത്തു ചേര്‍ന്ന്‌ തങ്ങളുടെ കുഞ്ഞു മക്കള്‍ ദിവ്യ നാഥന്റെ ശരീരവും, രക്തവും ആദ്യമായി സ്വീകരിച്ച ഈ ദിവ്യ സുദിനം ഏറ്റവും വലിയ വിശ്വാസ ആഘോഷമാക്കി മാറ്റി. ആദ്യ കുര്‍ബ്ബാന സ്വീകരണ ശുശ്രുക്ഷകള്‍ക്ക്‌ ശേഷം പാരീഷ്‌ ഹാളില്‍ ഒത്തു കൂടി തങ്ങളുടെ മക്കള്‍ നേടിയ ഏറ്റവും വലിയ ആള്‌മീയ ശാഫല്യത്തില്‍ ഒരുക്കിയ സ്‌നേഹ വിരുന്നും, കലാപരിപാടികളും,, സന്തോഷ വേളയും വിശുദ്ധ കൂദാശ സ്വീകരിച്ച മക്കള്‍, അവരുടെ കൂട്ടുകാര്‍, ഇടവകാന്‌ഗങ്ങള്‍, ബന്ധുക്കള്‍, സ്‌നേഹിതര്‍ എല്ലാവരും ഒന്നു ചേര്‍ന്ന്‌ ആത്മീയഘോഷമാക്കിമാറ്റുകയും, കുട്ടികള്‍ക്ക്‌ ആശംശകള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

ആന്‍റോ വള്ളൂരാന്‍ , ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ , മേഘാ ബിജു , മെല്‍വിന്‍ ജോസഫ്‌ , നിമിഷാ നോബി , റയാന്‍ മാക്കില്‍ , തുടങ്ങിയ ആറു മക്കള്‍ക്കാണ്‌ തങ്ങളുടെ പാരമ്പര്യ ആചാരത്തില്‍ സ്വീകരിക്കു ഒന്നിച്ചു പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുവാന്‍ കഴിഞ്ഞത്‌.
പ്രിസ്റ്റണിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ആത്മീയോല്‍ത്സവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക