Image

ഡെന്‍വര്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം- 700 വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.

പി.പി. ചെറിയാന്‍ Published on 11 April, 2019
ഡെന്‍വര്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം- 700 വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.

കൊളറാഡൊ: ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത ഹിമപാതവും, കാറ്റും ഡെന്‍വര്‍ വിമാനതാവളത്തില്‍ നിന്നും പറന്നുയരേണ്ടതും, ഇറങ്ങേണ്ടതുമായി എഴുന്നൂറില്‍ പരം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നുവെന്ന് എയര്‍ ലൈന്‍സ് അധികൃതര്‍ അറിയിച്ചു. സൗത്ത് വെസ്റ്റ്, യുനൈറ്റഡ് എയര്‍ലൈന്‍സ് എന്നീ പ്രധാന സര്‍വ്വീസുകളെയാണ് കാലാവസ്ഥ പ്രതികൂലമായി ബാധിച്ചത്. പ്രാദേശിക വിമാന സര്‍്വവീസുകളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

യാത്ര മുടങ്ങിയതോടെ വിമാനതാവളം യാത്രക്കാരെകൊണ്ടു നിറഞ്ഞും ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനും, പുതിയതായി ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് 6.45 ന് അടുത്ത ദിവസം(വ്യാഴാഴ്ച) ഡെന്‍വറില്‍ നിന്നും പുറപ്പെടുന്ന നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും, യാത്രക്കാര്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ടു വിമാനം പുറപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

റോഡു മാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്കും കൊളറാഡൊ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്‍കി. റോഡില്‍ വാഹനം ഇറക്കുന്നതിനു അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇവര്‍ അറിയിച്ചു. 6 ഇഞ്ചു വരെ സ്‌നൊ എല്‍പാസൊ കൗണ്ടിയില്‍ പ്രതീക്ഷിക്കുന്നു.

ഡെന്‍വര്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം- 700 വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.ഡെന്‍വര്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം- 700 വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.ഡെന്‍വര്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം- 700 വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക