Image

മസ്‌ക്കറ്റ് മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ വിശുദ്ധവാര ശുശ്രുഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും.

ബിജു വെണ്ണിക്കുളം Published on 11 April, 2019
മസ്‌ക്കറ്റ്  മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍  വിശുദ്ധവാര ശുശ്രുഷകള്‍  വെള്ളിയാഴ്ച     ആരംഭിക്കും.
മസ്‌ക്കറ്റ്  : മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍  വിശുദ്ധവാര ശുശ്രുഷകള്‍  വെള്ളിയാഴ്ച   ആരംഭിക്കും.  നാല്‍പതാം വെള്ളിയുടെ  ശുശ്രൂഷ.  വെള്ളിയാഴ്ച  എട്ടു    മണി മുതല്‍ ആരംഭിക്കും.

 ശനിയാഴ്ച വൈകിട്ട്   ഏഴു മണി മുതല്‍  ഓശാനശുശ്രുഷ,   വിശുദ്ധ  കുര്‍ബ്ബാന. ഉണ്ടായിരിക്കു ,

ഞായര്‍ , തിങ്കള്‍ , ചൊവ്വ, ദിവസങ്ങളില്‍ വൈകിട്ട്  എട്ടു മണി മുതല്‍   സന്ധ്യാ പ്രാര്‍ത്ഥന,  ഉണ്ടായിരിക്കും.

ബുധനാഴ്ച  വൈകിട്ട്    ഏഴു മണി മുതല്‍ പെസഹാ ശുശ്രുഷ,  വിശുദ്ധ കുര്‍ബ്ബാന, ഉണ്ടായിരിക്കും. 

വ്യാഴാഴ്ച വൈകിട്ട്   ഏഴു   മണി മുതല്‍   സന്ധ്യാപ്രാര്‍ത്ഥന,  ഉണ്ടായിരിക്കും

വെള്ളിയാഴ്ച  ( APRIL 19TH ) രാവിലെ   എട്ടു    മണി മുതല്‍    ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ.  ആരംഭിക്കും.

ശനിയാഴ്ച , വൈകിട്ട്   ഏഴു   മണി മുതല്‍     ഉയര്‍പ്പ് പെരുന്നാള്‍  ശുശ്രൂഷ,  വിശുദ്ധ കുര്‍ബ്ബാന. ഉണ്ടായിരിക്കും.

 ഈ വര്‍ഷത്തെ നാല്‍പതാം വെള്ളിയുടെ  ശുശ്രൂഷ.  മുതല്‍  ഉയര്‍പ്പ് പെരുന്നാള്‍  വരേയുള്ള  ശുശ്രുഷകള്‍ക്ക്   ഇടവക   മെത്രാപ്പോലീത്ത.  പൗലോസ് മോര്‍ ഐറേനിയസ്  മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന്   വികാരി.  ഫാ. അഭിലാഷ്   എബ്രഹാം  വലിയവീട്ടില്‍, സെക്രട്ടറി.  ജോര്‍ജ് വറുഗീസ്,  ട്രസ്റ്റി. ഡീക്കന്‍. കെ. എം. സണ്ണി,  എന്നിവര്‍   അറിയിച്ചു.

photo:  പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായെ എയർപോർട്ടിൽ ഫാദർ  അഭിലാഷ് എബ്രഹാം , ഫാദർ  ഷിജോ ടി സ്കറിയ, കമാൻഡർ  ഡോ. തോമസ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ. സ്വീകരിക്കുന്നു.

മസ്‌ക്കറ്റ്  മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍  വിശുദ്ധവാര ശുശ്രുഷകള്‍  വെള്ളിയാഴ്ച     ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക