Image

300 ബിജെപി വോളണ്ടിയര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍

പി.പി. ചെറിയാന്‍ Published on 11 April, 2019
300 ബിജെപി വോളണ്ടിയര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍
ഷിക്കാഗോയിലെ പ്രമുഖ വ്യാപാരി ഹിന ത്രിവേദി ഉള്‍പ്പെടെ മൂന്നുറിലധികം വോളണ്ടിയര്‍മാര്‍ ബിജെപി തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി ഷിക്കാഗോയില്‍ നിന്നും ഈ മാസം ഇന്ത്യയിലേക്ക് പുറപ്പെടുന്നു.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിനയാണ് ഈ ടീമിനു നേതൃത്വം നല്‍കുന്നത്.

അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ പൗരന്മാരുടെ വോട്ടുകള്‍ ബിജെപിക്കുവേണ്ടി ലഭിക്കുന്നതിന് അവരുമായി ഫോണില്‍ ബന്ധപ്പെട്ടു ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ഇവര്‍ സ്വീകരിച്ചുവരുന്നു. അതോടൊപ്പം ഇവരുടെ ബന്ധുക്കളേയും സ്‌നേഹിതരേയും ബന്ധപ്പെട്ടു ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നതിനും ഹിന നേതൃത്വം നല്‍കുന്നു.

2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി വളണ്ടിയറായി

2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ജനപിന്തുണ മോദിക്ക് ഇപ്പോള്‍ ഉണ്ടെന്ന് ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളും സിറ്റികളും സന്ദര്‍ശിച്ചതിനുശേഷം തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് ഹിന അവകാശപ്പെട്ടു. മോദിക്ക് പകരമായി മറ്റൊരു നേതാവില്ലെന്നും ഇവര്‍ പറയുന്നു. 
300 ബിജെപി വോളണ്ടിയര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍300 ബിജെപി വോളണ്ടിയര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക