Image

രഞ്ജിത്തിനു യാതാമൊഴി; കാരുണ്യ സ്പര്‍ശമായി കാഞ്ജിന്റെ (KANJ) സഹായ ഹസ്തം

Published on 10 April, 2019
രഞ്ജിത്തിനു യാതാമൊഴി; കാരുണ്യ സ്പര്‍ശമായി കാഞ്ജിന്റെ (KANJ) സഹായ ഹസ്തം
ന്യു ജെഴ്‌സി: ജീവിതത്തിന്റെ വസന്തകാലത്തിന്റെ തുടക്കത്തില്‍ ആകസ്മികമായി വേര്‍പെട്ട രഞ്ജിത്ത് ജോര്‍ജിനു (34) ഇന്ന് (വ്യാഴം) യാത്രാമൊഴി. ഇന്ന് മൂന്നു മണിക്ക് സ്വദേശമായ തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ചില്‍ സംസ്‌കാരം നടക്കും.

കഴിഞ്ഞ വ്യാഴാഴ്ച ഹ്രുദയാഘാതത്തെത്തുടര്‍ന്ന് ജെഴ്‌സി സിറ്റി മെഡിക്കല്‍ സെന്ററില്‍ വച്ചു മരിച്ച രഞ്ജിത്തിന്റെ മ്രുതദേഹം ഇന്ന് (ബുധന്‍) രാവിലെ നാട്ടില്‍ എത്തി. ഭാര്യ അനുരൂപയും മക്കളായ 3 വയസുള്ള ഐവന്‍, 2 വയസുള്ള തെരെസ ഏന്നിവര്‍ ഞായറാഴ്ച തന്നെ നാട്ടില്‍ എത്തിയിരുന്നു.

പോളാരിസ് ടെക്‌നോളജീസില്‍ ടെക്ക്‌നിക്കല്‍ ലീഡായിരുന്നു രഞ്ജിത്ത്. അഞ്ചു വര്‍ഷം മുന്‍പാണു എച്ച്-1 വിസയില്‍ എത്തിയത്. ബന്ധുക്കളൊന്നും തന്നെ ഇവിടെ ഇല്ല. വാറംഗലില്‍ നിന്നാണു സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറിംഗ് ബിരുദമെടുത്തത്. അമ്മ മാരഗററ്റ്. സഹോദരി രഷ്മി. 

അത്യന്തം ദുഖകരമായ ഈ വേര്‍പെടലില്‍ഒരു വെള്ളി രേഖയായി ഇന്ത്യന്‍ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം. അതിനു നേത്രുത്വം നല്കിയതാകട്ടെ എന്നും മാത്രുകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്‍കുന്ന കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയും (കാഞ്ജ്). മരണ വാര്‍ത്ത അറിഞ്ഞയുടന്‍ പ്രസിഡന്റ് ജയന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് എന്നിവര്‍മേല്‍ നടപടികള്‍ക്കു സഹകരിച്ചു.

ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിനു ഉണ്ടാവുന്ന വിഷമതകള്‍ ബോധ്യമായതോടെ ഫെയ്‌സ്ബുക്ക് വഴി ഫണ്ട് സമാഹരണത്തിനു കാഞ്ജ് മുന്നോട്ടു വന്നു.ഞായറാഴ്ച ആരംഭിച്ച ഫണ്ട് സമാഹരണത്തിനു അഭൂതപൂര്‍വമായ് ജനപിന്തുണയാണു ലഭിച്ചത്. നാലു ദിവസം കൊണ്ട്80,000-ല്‍ പരം ഡോളര്‍ സമാഹരിച്ചു. ഒരു ലക്ഷം ഡോളര്‍ ലക്ഷ്യമിടുന്ന ഫണ്ട് സമാഹരണം വെള്ളിയാഴ്ച അവസാനിപ്പിക്കും. അതിനകം ഒരു ലക്ഷത്തിലേറെ തുക സമാഹരിക്കാനാവുമെന്നു കരുതുന്നതായി പ്രസിഡന്റ് ജയന്‍ ജോസഫുംസെക്രട്ടറി ബൈജു വര്‍ഗീസും പറഞ്ഞു

ഇതിനകം 1300-ല്‍ പരം പേരാണു ചെറുതും വലുതുമായ തുക നല്കിയത്. മലയാളികളല്ലാത്തവരും ധാരാളം. കൂടുതലും ചെറുപ്പക്കാരാണു തുക നല്കിയതെന്നു ബൈജു പറഞ്ഞു. പേര്‍ വയക്കാതെയും പലരും പണം നല്കി. കേരളത്തില്‍ നിന്നൊരാള്‍ 500 ഡോളര്‍ നല്കി.

തുക പുര്‍ണമായും ഭാര്യക്കും മക്കള്‍ക്കുമായി നല്‍കും. ഒരു ചില്ലിക്കാശു പോലും മാറ്റില്ലെന്നു ജയനുംബൈജുവും പറഞ്ഞു. മക്കളുടെ പേരില്‍ തുക നിക്ഷേപിച്ചാല്‍ നന്ന് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പിന്നെ അവരുടെ താല്പര്യം.ഇതേപ്പറ്റിയൊന്നും സംസാരിക്കാവുന്ന അവസ്ഥയിലല്ല ഭാര്യ ഇപ്പോഴും. സ്ഥാപനത്തില്‍ നിന്നുസഹായമൊന്നും കിട്ടിയില്ല.

എന്തായാലും ഈ സദുദ്യമത്തില്‍ സഹായിച്ച എല്ലാവര്‍ക്കും ജയനും ബൈജുവും മറ്റു ഭാരവാഹികളും അഗാഥമായ നന്ദി അറിയിച്ചു.

ഏപ്രില്‍ 4-നു തന്നെ ഹൂസ്റ്റണില്‍ കാറപകടത്തില്‍ മരിച്ച സിറില്‍ കരശേരിക്കലിന്റെ (28) കുടുംബത്തെ സഹായിക്കാന്‍ ഹൂസ്റ്റണ്‍ ക്‌നാനായ യുവജനവേദി സമാരിക്കുന്ന ഫണ്ട് 88,000 ഡോളര്‍ കടന്നു. ഗോ ഫണ്ട് മീയില്‍ ഒരു ലക്ഷം ഡോളര്‍ ലക്ഷ്യമിട്ടാണു ഞായറാഴ്ച സമാഹരണം ആരംഭിച്ചത്. 780 പേര്‍ തുക നല്കി.

സിറിലിന്റെ സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍ നടക്കും.
 
രഞ്ജിത്ത്  സഹായ നിധി: 
രഞ്ജിത്തിനു യാതാമൊഴി; കാരുണ്യ സ്പര്‍ശമായി കാഞ്ജിന്റെ (KANJ) സഹായ ഹസ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക