Image

ഞങ്ങള്‍ കാത്തിരിക്കുന്നു ചേച്ചീ; സണ്ണി ലിയോണിനായി കാത്തിരിക്കുന്നുവെന്ന് അജു വര്‍ഗീസ്

Published on 10 April, 2019
ഞങ്ങള്‍ കാത്തിരിക്കുന്നു ചേച്ചീ; സണ്ണി ലിയോണിനായി കാത്തിരിക്കുന്നുവെന്ന് അജു വര്‍ഗീസ്


ഇപ്പോള്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത നടനാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയകളിലും അജു വര്‍ഗീസ് നിറഞ്ഞ് നില്‍ക്കുകയാണ്. അജു വര്‍ഗീസ് പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറല്‍. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിലെ സണ്ണി ലിയോണിന്റെ ഒരു ചിത്രമാണ് അജു പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം 'ഞങ്ങള്‍ കാത്തിരിക്കുന്നു ചേച്ചി' എന്ന കുറിപ്പോടെയാണ് അജു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. റിപ്ലൈ കമന്റുമായി ഇന്ദ്രജിത് സുകുമാരനും, അനുശ്രീയും, സുജിത് വാസുദേവും ഉണ്ട്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയാണ് മധുരരാജയുടെ തിരക്കഥയും ഒരുക്കിയത്. ചിത്രത്തില്‍ നരേന്‍, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാര്‍, അനുശ്രീ, അജു വര്‍ഗീസ്, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു. ഗോപി സുന്ദര്‍സംഗീതം. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക