Image

കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 10 April, 2019
കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു
ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കെ എം മാണി സാറിന്റെ നിര്യാണത്തില്‍ ചിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി . ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കെടുത്ത അനുസ്മരണ സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി

മാണിസാറിന്റെ ഭരണ നൈപുണ്യതയും കര്‍ഷകസ്‌നേഹവും സംഘടനാ ശേഷിയും പ്രസംഗ ശൈലിയും കുടുംബസ്‌നേഹവും പ്രാസംഗികര്‍ എടുത്തുപറഞ്ഞു . മാണിസാറിന്റെ വിയോഗം തീര്‍ത്ത തീരാനഷ്ടത്തില്‍ ചിക്കാഗോ പൗരാവലി അഗാധദുഃഖം രേഖപ്പെടുത്തി.

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര അധ്യക്ഷത വഹിച്ചു . ഫാ . തോമസ് മുളവനാല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് , സണ്ണി വള്ളിക്കളം , പീറ്റര്‍ കുളങ്ങര, ഷിജു ചെറിയത്തില്‍, വര്‍ഗീസ് പാലമലയില്‍ ,സിനു പാലാക്കാത്തടം , സാബു കട്ടപ്പുറം , റോയി മുളങ്കുന്നം , സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജു കെ ലൂക്കോസ് , ബിജി എടാട് , ബിജു കിഴക്കേക്കുറ്റ് , മറിയാമ്മ പിള്ള , മാത്യു തോമസ്, ജോണ്‍ പാട്ടപതി, സന്തോഷ് നായര്‍ , മാത്യു തട്ടാമറ്റം , ഷിബു അഗസ്റ്റിന്‍ , ഫിലിപ്പ് ഞാറവേലില്‍ , റ്റാജു കണ്ടാരപ്പള്ളി എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി. പ്രവാസി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു .

കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക