Image

കേരളത്തിന്റെ മാണിക്യം മാണിസാര്‍ ഓര്‍മ്മയായി (ഡോ. മാമ്മന്‍ സി ജേക്കബ്)

Published on 10 April, 2019
കേരളത്തിന്റെ മാണിക്യം മാണിസാര്‍ ഓര്‍മ്മയായി (ഡോ. മാമ്മന്‍ സി ജേക്കബ്)
പാലായുടെ പൊന്നോമന പുത്രന്‍, കേരള രാഷ്ട്രീയത്തിന്റെ ഇതിഹാസം, പകരംവെയ്ക്കാനില്ലാത്ത രാഷ്ട്രീയ ഭീമാചാര്യന്‍, ഏറ്റവും നല്ല സാമാജികന്‍, നിയമസഭയിലെ മുഴങ്ങുന്ന ശബ്ദം എന്നന്നേയ്ക്കുമായി നിലച്ചു. ഇനി ആ ശബ്ദം നമ്മുടെ ഓര്‍മ്മയില്‍ മാത്രം.


കേരള രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന രാഷ്ട്രതന്ത്രജ്ഞനായിരുന്നു മാണി സാര്‍. 1965 മുതല്‍ പാലായെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ നാള്‍ ജനപ്രതിനിധിയായിരുന്നു. ഏറ്റവും നല്ല ധനകാര്യമന്ത്രി എന്ന നിലയിലും മാണിസാര്‍ അറിയപ്പെട്ടു. എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവമായിരുന്നു.


ഇക്കഴിഞ്ഞ ജനുവരിയില്‍ തിരുവല്ലയില്‍ വച്ചു അദ്ദേഹത്തെ കാണുവാന്‍ ഭാഗ്യം ലഭിച്ചു. ഫ്‌ളോറിഡ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹത്തേയും കുടുംബത്തേയും സ്വീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മാണിസാറിന്റെ ദേഹവിയോഗത്തില്‍ ഐ.എന്‍.ഒ.സി അനുശോചനം അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക