Image

മറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സുര്യതേജസ് (ഷോളി കുമ്പിളുവേലി)

Published on 09 April, 2019
മറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സുര്യതേജസ് (ഷോളി കുമ്പിളുവേലി)
കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായിരുന്നു ശ്രീ കെ.എം. മാണി. എല്ലാവര്‍ക്കും അദ്ദേഹം "മാണിസാര്‍' ആയിരുന്നു. കേരള രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ഒട്ടനവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായിരുന്നു മാണിസാര്‍.

നീണ്ട 54 വര്‍ഷ "പാലാ' എന്ന ഒരേ മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍പോലും പരാജിതനാകാത്ത എം.എല്‍.എ. 23 വര്‍ഷം മന്ത്രി പദവി. ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി 12 മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രി... അങ്ങനെ മറ്റൊരു രാഷ്ട്‌ര്‌രീയ നേതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത നിരവധി നേട്ടങ്ങള്‍ മാണിസാറിനു മാത്രം അവകാശപ്പെട്ടത്.

കെ.എം. മാണി വളരെ ദീര്‍ഘവീക്ഷണം ഉള്ള നേതാവിയിരുന്നു. അദ്ദേഹത്തിന്റെ അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം വളരെ പ്രസിദ്ധമാണ്.

കാര്‍ഷിക കടാശ്വാസം, കാരുണ്യ ചികിത്സാപദ്ധതി തുടങ്ങി അദ്ദേഹം തുടങ്ങിവെച്ച സാമൂഹ്യക്ഷേമ പദ്ധതികള്‍, അദ്ദേഹത്തിന് സാധാരണക്കാരോടും പാവങ്ങളോടുമുള്ള പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു.

രാഷ്ട്രീയത്തില്‍ കെ.എം. മാണിയോട് വിയോജിക്കുന്നവര്‍ നിരവധി കാണും. പക്ഷെ മാണിസാറിന്റെ പ്രവര്‍ത്തന മികവിനെ അംഗീകരിക്കാത്തവര്‍ ആരുംതന്നെയില്ല!!

കേരളാ കോണ്ഗ്രസില്‍, അണികളോട് ഏറ്റവും അടുപ്പവും, സ്‌നേഹവും പുലര്‍ത്തിയിരുന്ന നേതാവായിരുന്നു. എല്ലാവരേയും പേരെടുത്ത് വിളിക്കാവുന്നുത്ര അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. എന്താവശ്യത്തിനും പാര്‍ട്ടിക്കാര്‍ക്ക് ഏതു സമയത്തും കടന്നുചെല്ലുവാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണിസാറിനോടും കാണിക്കുന്ന ഈ സ്‌നേഹവും ആരാധനയുമൊക്കെ.

1965 മുതല്‍ കേരളാ കോണ്‍ഗ്രസിനെ നയിച്ച സൂര്യതേജസ് മറയുമ്പോള്‍ അനുഭവപ്പെടുന്നത് ഒരു ശൂന്യതയാണ്. മാണിസാറിനു ആദരാഞ്ജലി അര്‍പ്പിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക