Image

ഗൃഹാതുര സ്മരണ കളോടെ പാടൂര്‍ സ്‌കൂള്‍ സഹ പാഠി സംഗമം

പി. എം. അബ്ദുല്‍ റഹിമാന്‍. Published on 09 April, 2019
ഗൃഹാതുര സ്മരണ കളോടെ പാടൂര്‍ സ്‌കൂള്‍ സഹ പാഠി സംഗമം
ദുബായ്  : പാടൂര്‍ എ. ഐ. എച്ച്. എസ്. എസ്. 1986 ബാച്ച് സഹപാഠി സംഗമം ദുബായ് ഗിസൈസ് പോണ്ട് പാര്‍ക്കില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ അസംബ്ലിയെ ഓര്‍മ്മിപ്പിക്കും വിധം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാ ഗാന ത്തോടെ തുടക്കം കുറിച്ച സഹപാഠി സംഗമ ത്തില്‍ അംഗങ്ങളു ടെയും കുട്ടികളുടെയും ഗാനാലാപനം, സംഘഗാനം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. 

അംഗങ്ങളും കുടുംബാംഗങ്ങളു മായി അറുപതോളം പേര്‍ പങ്കെടുത്ത പരിപാടി യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ യുവ ഗായകര്‍ ഹിഷാന അബു, മുഹമ്മദ് ആദില്‍ എന്നിവര്‍ പങ്കാളികളായി. സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ മജീദ് പാടൂര്‍ മുഖ്യാതിഥി ആയിരുന്നു. ഡോക്ടര്‍ സുബൈര്‍ സ്വാഗതം ആശംസിച്ചു. നൗഷാദ് അബ്ദുല്ല (നൗഷു പാടൂര്‍) നന്ദി പ്രകാശിപ്പിച്ചു. 

ഷാജിത അബുബക്കര്‍, ആര്‍. എം. നഫീസ, രാജേഷ് പാടൂര്‍, നജീബ് പാടൂര്‍, മുജീബ് മുല്ലശ്ശേരി, നൗഷാദ് മൂസ, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്കു നേതൃത്വം നല്‍കി. 

മുപ്പത്തി രണ്ട് വര്‍ഷത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി ഈ സഹപാഠി സംഗമം.

പത്താം ക്ലാസ്സിനു ശേഷം തുടര്‍ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥലങ്ങളിലേക്കും ചേക്കേറിയവരില്‍ ചിലര്‍ ദുബായില്‍ കണ്ടു മുട്ടുകയും തുടര്‍ന്നു രൂപവല്‍ക്കരിച്ച വാട്‌സാപ്പ് കൂട്ടായ്മ യിലൂടെ മറ്റു ദേശ ങ്ങളിലും കഴിയുന്ന 1986 ബാച്ച് നാലു ഡിവിഷനുകളിലും ഉണ്ടായിരുന്ന സഹ പാഠി കളെ കണ്ടെത്തുകയും ചെയ്തു.

ലോകത്തിന്റെ വിവിധ  ഇടങ്ങളില്‍  ജീവിക്കുന്ന, പാടൂര്‍ അലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 ബാച്ച് വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് ഈ വര്‍ഷം തന്നെ സ്‌കൂളില്‍  എല്ലാവരും കൂടെ ഒത്തു ചേരുവാനും തീരുമാനിച്ചു കൊണ്ട് ദേശീയ ഗാനാലാപന ത്തോടെ സഹ പാഠി കള്‍ താല്‍ക്കാലികമായി പിരിഞ്ഞു. 

ഗൃഹാതുര സ്മരണ കളോടെ ഒത്തു ചേര്‍ന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ കൂടി ച്ചേരല്‍ പഴയ സ്‌കൂള്‍ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു എന്ന് അംഗങ്ങള്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് : +971 50 572 0976,   +971 50 612 5769.


ഗൃഹാതുര സ്മരണ കളോടെ പാടൂര്‍ സ്‌കൂള്‍ സഹ പാഠി സംഗമംഗൃഹാതുര സ്മരണ കളോടെ പാടൂര്‍ സ്‌കൂള്‍ സഹ പാഠി സംഗമംഗൃഹാതുര സ്മരണ കളോടെ പാടൂര്‍ സ്‌കൂള്‍ സഹ പാഠി സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക