Image

ആള് മാറി ഗോപി ഫാന്‍സ്, ടിവി അനുപമയ്ക്ക് പകരം അനുപമ പരമേശ്വരന് തെറിയഭിഷേകം

കല Published on 08 April, 2019
ആള് മാറി ഗോപി ഫാന്‍സ്,  ടിവി അനുപമയ്ക്ക് പകരം അനുപമ പരമേശ്വരന് തെറിയഭിഷേകം
ഏറ്റവും വലിയ വിവരദോഷികള്‍ക്കുള്ള പുരസ്കാരം സുരേഷ് ഗോപി ഫാന്‍സിന് തന്നെ നല്‍കണം. കഴിഞ്ഞ മണിക്കൂറുകളില്‍ ചലച്ചിത്രതാരം അനുപമ പരമേശ്വരന് നേരിടേണ്ടി വന്ന അനുഭവം അതാണ് സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നതിന് സുരേഷ് ഗോപിക്ക് തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസ് നോട്ടീസ് നല്‍കിയിരുന്നു. എനിക്കെന്‍റെ ദൈവത്തിന്‍റെ പേരൊന്ന് പറയാന്‍ പാടില്ലേ എന്ന് സുരേഷ് ഗോപി കരഞ്ഞുപറഞ്ഞു നടക്കുകയും ചെയ്തു. 
അതോടെ സുരേഷ് ഗോപി ഫാന്‍സിന്‍റെ വികാരം ഉണര്‍ന്നു. തുടര്‍ന്ന് ഫേസ്ബുക്കില്‍ അനുപമയെ തേടിയിറങ്ങി. ടിവി അനുപമയ്ക്ക് പകരം കൈയ്യില്‍ കിട്ടിയത് പ്രേമത്തില്‍ നായികയായ അനുപമ പരമേശ്വരന്‍. പോത്തിന് എന്ത് ഏത്ത വാഴ എന്ന മട്ടില്‍ അനുപമ പരമേശ്വരന് നേരെ തെറിയഭിഷേകം തുടങ്ങി ഗോപി ഫാന്‍സ്. ഏറ്റവും കൂടുതല്‍ കമന്‍റുകള്‍ വന്നത് നീ മുടിഞ്ഞുപോകുമെന്ന ശാപവാക്കുകളായിരുന്നു. സുരേഷേട്ടനെ വേദനിപ്പിക്കരുതെന്ന അപേക്ഷയും കമന്‍റുകളായി വന്നു. എന്നാല്‍ തന്നോട് ഇതൊക്കെ എന്തിന് പറയുന്നു എന്ന അത്ഭുതത്തിലാണ് സാക്ഷാല്‍ ചലച്ചിത്രതാരം അനുപമ. ഇലക്ഷനുമായി എനിക്കൊരു ബന്ധവുമില്ല എന്ന് പറഞ്ഞു മടുത്തിരിക്കുകയാണ് താരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക