Image

പെണ്‍കുട്ടികളുടെ രക്ഷകന്‍ വിക്കിയായി സൗബിന്‍

കല Published on 08 April, 2019
പെണ്‍കുട്ടികളുടെ രക്ഷകന്‍ വിക്കിയായി സൗബിന്‍
മലയാള സിനിമയില്‍ നായകനിരയിലേക്ക് ചുവടുവെച്ച് കയറിയ താരമായ സൗബിന്‍ ഷാഹിര്‍. ടിപ്പിക്കല്‍ നായകന്‍ സങ്കല്പത്തിന് ഇണങ്ങിയ ശരീരഭാഷയൊന്നുമല്ലെങ്കിലും സൗബിന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രീയനായക താരമാണ്. കുബളങ്ങി നൈറ്റ്സിന് ശേഷം സൗബിന്‍ ദുല്‍ക്കറിനൊപ്പം കിടിലം റോളില്‍ എത്തുകയാണ്. ഒരു യമണ്ടന്‍ പ്രണയകഥ എന്ന ചിത്രത്തിലാണ് സൗബിന്‍റെ പുത്തന്‍ അവതാരം. പെണ്‍കുട്ടികളുടെ രക്ഷകന്‍ വിക്കി എന്ന പേരില്‍ സൗബിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത് സൗബിന്‍ ഷാഹിര്‍ തന്നെയാണ്. 
ദുല്‍ക്കറാണ് ചിത്രത്തിലെ നായകന്‍. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ് തിരക്കഥാകൃത്തുക്കള്‍. ബിസി നൗഫലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നാദിര്‍ഷായാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. സൗബിന്‍ വിക്കിയായി എത്തുമ്പോള്‍ ലല്ലു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ക്കര്‍ ചിതത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. ഏപ്രില്‍ 25ന് ചിത്രം തീയറ്ററുകളിലെത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക