Image

ഗ്രൂപ്പിസം ഭരണത്തില്‍ തടസ്സം സൃഷ്‌ടിക്കും: വയലാര്‍ രവി

Published on 06 July, 2011
ഗ്രൂപ്പിസം ഭരണത്തില്‍ തടസ്സം സൃഷ്‌ടിക്കും: വയലാര്‍ രവി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഭരണത്തില്‍ തടസ്സം സൃഷ്‌ടിക്കുമെന്ന്‌ കേന്ദ്ര വ്യോമയാന- പ്രവാസികാര്യ മന്ത്രിയുമായ വയലാര്‍ രവി പ്രസ്‌താവിച്ചു. കെ. കരുണാകരനു പോലും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ പിറന്നാള്‍ പ്രമാണിച്ചു ഡല്‍ഹി കേരള ഹൗസില്‍ നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേയാണു ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്‌. കരുണാകരന്റെ ഉറച്ച തീരുമാനം കൊണ്‌ടുമാത്രം യാഥാര്‍ഥ്യമായ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു കരുണാകരന്റെ പേരു നല്‍കാന്‍ മുന്‍കൈയെടുക്കുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക