Image

പാട്ടുകളും ടീസറും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു, ഗൗതം മേനോന്‍ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചു?

Published on 06 April, 2019
പാട്ടുകളും ടീസറും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു, ഗൗതം മേനോന്‍ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചു?

ചെന്നൈ: ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയിരുന്ന ചിത്രം എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചതായി വിവരം. ചിത്രത്തിന്റെ പാട്ടുകളും ടീസറും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. ഗൗതം മേനോന്റെ തന്നെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്നാണ് ഇവ നീക്കം ചെയ്തത്. ഇതോടെയാണ് ചത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തത്. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. 

ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല. 2016ല്‍ ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പല പ്രശ്‌നങ്ങള്‍ കാരണം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ആദ്യ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗൗതം മേനോന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേഘ ആകാശായിരുന്നു നായിക. മലയാളി ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക