Image

'കാചസാഹിതി'യും അനുഭവസാക്ഷ്യങ്ങളും (രഘുനാഥന്‍ പറളി)

Published on 06 April, 2019
'കാചസാഹിതി'യും അനുഭവസാക്ഷ്യങ്ങളും (രഘുനാഥന്‍ പറളി)
പൊതുവില്‍ എന്നിലുളള ആത്മരതിയെ ഇന്ന് രാവിലെ അതിന്റെ പരകോടിയിലെത്തിച്ചത്, പ്രമുഖ ഫോട്ടോഗ്രാഫര്‍ സാക്ഷാല്‍ !മനോജ് ഡി വൈക്കം Manoj D Vaikom ) ആണ്. തികച്ചും ആകസ്മകമായാണ്, ഖസാക്കില്‍ കണ്ടപ്പോള്‍ അദ്ദേഹം പിടിച്ചു നിര്‍ത്തി ഈ സ്‌നേഹത്തിന്റെ ഫ്രെയിമുകള്‍ തീര്‍ത്തത്. ഞാന്‍ അദ്ദേഹത്തിന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെയും 'മയ്യഴിപ്പുഴയുടെ തീരങ്ങളെ'യും അവലംബമാക്കി, ദീര്‍ഘ വര്‍ഷങ്ങളെടുത്തുളള (ഏഴും എട്ടും വര്‍ഷങ്ങള്‍..!) തികച്ചും വ്യത്യസ്തവും നൂതനവുമായ 'ഛായാഗ്രഹണ സാഹിത്യം' കൂടുതല്‍ അടുത്തറിയാന്‍ താല്പര്യപ്പെടുന്നതിനിടയിലായിരുന്നു ഈ ക്ലിക്കുകള്‍.
എഴുത്തുകാരെ മാത്രം ചിത്രത്തില്‍ പകര്‍ത്തി ശീലിച്ചിട്ടുളള നമ്മുടെ ഫോട്ടോഗ്രഫിക്ക് തീര്‍ച്ചയായും മനോജ് ഡി തീര്‍ക്കുന്ന സാഹിത്യ ഫ്രെയിമുകള്‍ തികച്ചും പുതുമയാര്‍ന്ന അനുഭവമാണ്.

വ്യക്തിഗതമായി, ഇംഗ്ലീഷില്‍ 'ലെന്‍സ് ലിറ്ററേച്ചര്‍ '! എന്നും മലയാളത്തില്‍ 'കാചസാഹിതി' എന്നും വിളിക്കാന്‍ അഭിലഷിക്കുന്ന ഈ സഹിതീയചിത്രങ്ങള്‍ തീര്‍ച്ചയായും ഒരേസമയം ഫോട്ടോഗ്രഫിയിലും സാഹിത്യത്തിലും കാലൂന്നുന്ന പുതിയ ഒരു ആവിഷ്കാര ശാഖയായി പരിണമിക്കുകയാണ്. മനോജ് ഡി നാന്ദികുറിക്കുന്ന ഈ ലെന്‍സ് ലിറ്ററേച്ചര്‍ അഥവാ കാചസാഹിതി, അതിന്റെ മൗലികതയിലൂടെ തന്നെ ചിരംജീവിതം നേടിയെടുക്കുന്നുണ്ട്. മാത്രമല്ല, അത് സാംസ്കാരിക മുദ്രകള്‍ ഒപ്പിയെടുത്ത ഒരു അനന്യ ദൃശ്യസംഭരണിയാകുന്നത്, ഇപ്പോള്‍ ലഭ്യമല്ലാത്തതും നിലവിലില്ലാത്തതും അപൂര്‍വ്വവുമായ നിരവധി ഇടങ്ങളേയും സന്ദര്‍ഭങ്ങളേയും ഖസാക്ക്, മയ്യഴി ഇടങ്ങളെപ്പോലും തന്റെ ഫ്രെയിമിലെ നിത്യസത്യങ്ങളാക്കുന്നു എന്നതിനാലാണ്. അതിനായുളള ഫോട്ടോഗ്രാഫറുടെ അവിരാമമുളള യാത്രകളും ക്ഷമാപൂര്‍വ്വമുളള അസംഖ്യം ടേക്കുകളും ഇവിടെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും എന്നെക്കുറിച്ചുളള ചിത്രങ്ങളല്ല, ഇത്രയുമെഴുതാന്‍ നിദാനമെന്നറിയുക.

അദ്ദേഹത്തിന്റെ പ്രൊഫൈലും ചിത്രങ്ങളും അദ്ദേഹത്തിന്റെ ലെന്‍സ് ലിറ്ററേച്ചര്‍ കൂടുതല്‍ അറിയാന്‍ പിന്തുടരുകകാരണം അത് വിസ്മയകരമായ ദൃശ്യാനുഭവങ്ങള്‍ നിങ്ങള്‍ക്കു നല്‍കാതിരിക്കല്ല. ആദ്യമായാണ് അഞ്ചുലക്ഷത്തോളം വിലവരുന്ന Canon 1DX Mark 2   ക്യമറയൊക്കെ നമ്മുടെ നേരെ തിരിയുന്നത്..!

എട്ടു ലക്ഷത്തോളം വരുന്ന ഇതിന്റെ പൂര്‍ണ്ണ യൂണിറ്റ് ഉപയോഗിച്ചാണ് മനോജിന്റെ  മയ്യഴി സാഹിത്യംകാചവാചകങ്ങള്‍ പിറന്നിരിക്കുന്നത് എന്നതുകൂടി എടുത്തു പറയട്ടെ. അദ്ദേഹം മലയാളത്തില്‍ വഴിതുറന്നിരിക്കുന്ന 'കാചസാഹിതി' (Lens Literature) എന്ന പുതിയ ലോകം കൂടി ചേര്‍ന്നതാകും ഇനി നമ്മുടെ ആവിഷ്കാരലോകമെന്നത് നിസ്തര്‍ക്കമാണ്. മനോജ് !ഡി വൈക്കത്തിന് എല്ലാ ആശംസകളും..


'കാചസാഹിതി'യും അനുഭവസാക്ഷ്യങ്ങളും (രഘുനാഥന്‍ പറളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക