Image

കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 06 April, 2019
കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റിലെ സ്‌റ്റോറേജില്‍ കണ്ടെത്തിയ കത്തികരിഞ്ഞ മൃതദ്ദേഹം കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ സ്റ്റാറ്റന്‍ ഐലന്റ് പബ്ലിക് സ്‌ക്കൂള്‍ പാര്‍ട്ട് ടൈം അദ്ധ്യാപിക ജനില്‍ കമ്മറാറ്റ(371 യുടേതാണെന്ന് പോലീസ് സ്ഥീരീകരിച്ചു.

അദ്ധ്യാപികയുടെ മരണത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന ഭര്‍ത്താവ് മൈക്കിള്‍ കാമ്മറാട്ട(47), ഇയ്യാളുടെ കാമുകി ആയിഷ ഇഗ എന്നിവര്‍ക്കെതിരെ കൊലകുറ്റം ചുമത്തി  കേസ്സെടുത്തതായി ന്യൂയോര്‍ക്ക് പോലീസ് ചീഫ് സ്ഥിരീകരിച്ചു. ഡെര്‍മോട്ട് ഷിയ(41) ഏപ്രില്‍ 5 വെള്ളിയാഴ്ച ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് ഭര്‍ത്താവും, കാമുകിയും താമസിച്ചിരുന്ന വീട്ടില്‍ നിന്നും കുട്ടികളെ പിക് ചെയ്യുന്നതിനായി ക്യൂന്‍സില്‍ എത്തിയതിനുശേഷം ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു.

ഏപ്രില്‍ 5 ബുധനാഴ്ച സ്റ്റോറേജില്‍ നിന്നും മൃതദ്ദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
ശനിയാഴ്ച മൈക്കിള്‍ താമസിച്ചിരുന്ന ക്യൂന്‍സിലെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് ബാഗില്‍ എന്തോ കൊണ്ടുപോകുന്നതായും, തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്റിലെ സ്‌റ്റോറേജില്‍ നിന്നും പുറത്തു കടക്കുന്നതായും പോലീസ് കണ്ടെത്തിയതാണ് കേസ്സിന് വഴിതിരിവായത്.
മൂന്നു കുട്ടികളുടെ മാതാവായ ജനിന്‍ എന്ന അദ്ധ്യാപികയെകുറിച്ചു സഹപ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നല്ല അഭിപ്രായമായിരുന്നു.

മൈക്കിളും, ജനിനും തമ്മില്‍ വിവാഹമോചന നടപടികള്‍ നടക്കുന്നതിനിടയിലായിരുന്നു കൊലപാതകം. കാമുകിയുമായി താമസിക്കുന്നതിന് ഭാര്യ തടസമാകുമോ എന്നതായിരിക്കാം മൈക്കളിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍കത്തികരിഞ്ഞ അദ്ധ്യാപികയുടെ മൃതദ്ദേഹം തിരിച്ചറിഞ്ഞു, ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക