Image

ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിജയം സുനിശ്ചിതമാണെന്നു പോള്‍ പറമ്പി

പി.പി. ചെറിയാന്‍ Published on 05 April, 2019
ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിജയം സുനിശ്ചിതമാണെന്നു പോള്‍ പറമ്പി
ചിക്കാഗോ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെന്നി ബഹനാന്റെ (കോണ്‍ഗ്രസ്) വിജയം സുനിശ്ചിതമാണെന്നു ചിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പി. പറമ്പി പ്രസ്താവിച്ചു.

ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചിക്കാഗോയില്‍ നിന്നും രണ്ടു മാസം മുമ്പാണ് പോള്‍ പറമ്പി ചാലക്കുടിയില്‍ എത്തിയത്. തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയും, എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് തുടങ്ങിയ ഏഴു മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാലക്കുടി പാര്‍ലമെന്റ് സീറ്റില്‍ ഇത്തവണ നിലവിലുള്ള എം.പി ഇന്നസെന്റ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്നു പറമ്പി പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയതിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുള്ളത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി എടുത്തു പറയാവുന്ന പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. 2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി ഇന്നസെന്റ് മത്സരിച്ചപ്പോള്‍ നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ പിന്തുണച്ചതാണ് വിജയിക്കാന്‍ കാരണമെന്നും, ഇത്തവണ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ പൂര്‍ണ്ണമായും ബെന്നി ലഭിക്കുമെന്നതിനാല്‍ വിജയം ഉറപ്പാണെന്നും പോള്‍ പറമ്പി പറഞ്ഞു. അമേരിക്കന്‍ പ്രവാസി മലയാളികളുടെ പിന്തുണയും സഹകരണവും കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്നും പോള്‍ പറമ്പി അഭ്യര്‍ത്ഥിച്ചു.

ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിജയം സുനിശ്ചിതമാണെന്നു പോള്‍ പറമ്പിചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിജയം സുനിശ്ചിതമാണെന്നു പോള്‍ പറമ്പിചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിജയം സുനിശ്ചിതമാണെന്നു പോള്‍ പറമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക