Image

ഓര്‍മ്മയുടെ മച്ചകങ്ങള്‍ (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)

Published on 05 April, 2019
ഓര്‍മ്മയുടെ മച്ചകങ്ങള്‍ (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)
അക്ഷരങ്ങള്‍ നിറഞ്ഞു
നില്‍ക്കുന്നൊരിടമെ
ന്നതിനുമപ്പുറമോര്‍മ്മകള്‍
നിറയുമൊരിടമാണതു ഞങ്ങള്‍ക്ക് ;

നട്ടുച്ചയ്ക്കും,
പൊരിവെയിലത്തും ,
കര്‍ക്കിടകക്കാര്‍മേഘ
ങ്ങള്‍ക്കിടായിലും,
തുലാവര്‍ഷപച്ചയായി
ഞങ്ങളിരുന്നിടം ;

ദിനരാത്രങ്ങളതി
മനോഹരങ്ങളാല്‍
മൃതി പോലും
വിറച്ചുപോകും പോല്‍
കുതിച്ചുകയറിയൊരു
കളികാലം ;

ഇരവിന്റെ സംഗീതവും ,
പകലിന്റെ കാറ്റും ,
നിലാവെളിച്ചം,
പോലുദിച്ചിടം ;

തൂണുകള്‍
കഥ പറയാനാരംഭിച്ചപ്പോള്‍,
ഓടുകള്‍ കവിത
ചൊല്ലിയിടം ;

കാലുകള്‍ക്ക് കനംവെച്ചു,
പടിയിറങ്ങിയതിന്നലെ
പോലെയുള്ളിലലറി
പടരുന്നു നെഞ്ചിന്റെ
വിളക്കുമാടത്തിലേക്ക് ;

പേനയുമക്ഷരങ്ങളും,
നാക്കും ,
ചോക്കും ,
സംവാദങ്ങളും ,
ചോറ്റു പാത്രങ്ങളും,
കാലി കുപ്പികളും
രാസവാക്യങ്ങളുടെ
കറുത്ത ബോര്‍ഡും ,
കളി പറഞ്ഞൊരു
സാമൂതിരി കാലമിന്നലെ
പോലെ നെഞ്ചിലെരിയുന്നു,
കരയുന്നു ,
തളരുന്നു ;

വിങ്ങി യെരിഞപ്പോള്‍
കാലുകള്‍ വിണ്ടുകീറി ,
കരളു കത്തിയക്ഷരങ്ങ
ളെല്ലാം കനം വെച്ചിരുണ്ടു ;

ഉള്ളു പൊള്ളി
തൊണ്ട വറ്റിപൊട്ടിയെന്‍
നെഞ്ചു പിളര്‍ന്നു ,
കൈകള്‍ വിറച്ചു തൂങ്ങി
മരവിച്ചുറച്ചു ചങ്കില്‍ ;

ഞങ്ങളേകാംഗരായി,
അന്യോന്യം
കലഹിക്കാതെയായി ;

സ്വരങ്ങള്‍ക്ക്
വ്യഞ്ജനത്തേക്കാള്‍
കടുപ്പമായി ,
കൂട്ടരക്ഷരങ്ങള്‍ക്ക്
വേഗമേറി ,
നെഞ്ചൊരേകാന്ദരോ
ദനത്തില്‍
മുങ്ങിയൊളിച്ചിന്നും
കനലെരിഞ്ഞു
ചുട്ടെരിയുന്നു ;

നീണ്ട ഇടനാഴികളിലെ
ഒടുങ്ങാത്തയകാലത്തിന്റെ
കളി ചിരികളാല്‍ ,
കാലമിന്നും
ബാക്കിയാവുന്നക്ഷരങ്ങള്‍ക്ക് ;

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക