Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ആരംഭിക്കുന്നു

Published on 06 July, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ആരംഭിക്കുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ ഫോറം ആരംഭിക്കുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ്‌ യോഗമാണ്‌ വിമന്‍സ്‌ ഫോറം ആരംഭിക്കുവാന്‍ തീരുമാനിച്ചത്‌. ചിക്കാഗോയിലെ വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ആരംഭം കുറിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ ബോര്‍ഡ്‌ അംഗം കൂടിയായി ജെസ്സി റിന്‍സിയായിരിക്കും.

വനിതകള്‍ക്കുവേണ്ടിയുള്ള പ്രഥമ യോഗം ജൂലൈ 22-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ മോട്ടന്‍ഗ്രോവിലുള്ള ചൈനാ ടൗണ്‍ റെസ്റ്റോറന്റില്‍ കൂടുന്നതാണ്‌. വനിതകള്‍ എല്ലാവരും യോഗത്തില്‍ സംബന്ധിക്കണമെന്ന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു. യോഗത്തില്‍ ജോര്‍ജ്‌ തോട്ടപ്പുറം, സണ്ണി വള്ളിക്കളം, ആഷ്‌ലി ജോര്‍ജ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ, ജെയിംസ്‌ കട്ടപ്പുറം, സ്റ്റാന്‍ലി കളരിക്കമുറി, റോയി നെടുങ്ങോട്ടില്‍, ജോഷി വള്ളിക്കളം, രഞ്‌ജന്‍ എബ്രഹാം, ജെസ്സി റിന്‍സി, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, അലക്‌സ്‌ പായിക്കാട്ട്‌ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്‌: ജോര്‍ജ്‌ തോട്ടപ്പുറം
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക