Image

പോരാട്ടം തെരഞ്ഞെടുപ്പ് ഗോദയില്‍ മാത്രം; ബെന്നി ബെഹന്നാനെ ഇന്നസെന്‍റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

Published on 05 April, 2019
പോരാട്ടം തെരഞ്ഞെടുപ്പ് ഗോദയില്‍ മാത്രം; ബെന്നി ബെഹന്നാനെ ഇന്നസെന്‍റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഇന്നസെന്‍റ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ബന്ധുക്കളോടും ഡോക്ടര്‍മാരോടും അദ്ദേഹത്തിന്‍റെ രോഗവിവരത്തെക്കുറിച്ച്‌ ആരാഞ്ഞ ശേഷമാണ് ഇന്നസെന്‍റ് ആശുപത്രി വിട്ടത്.

ബെന്നിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് എത്രയും വേഗം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കഴിയട്ടെ എന്നും ഇന്നസെന്‍റ് ആശംസിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ​സി​യു​വി​ല്‍ ക​ഴി​ഞ്ഞു​ വ​രു​ന്ന ബെ​ന്നി​യെ ആ​ന്‍​ജി​യോ പ്ലാ​സ്റ്റി​ക്കു വി​ധേ​യ​മാ​ക്കി. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒ​രാ​ഴ്ച​യോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക