Image

മോന്‍സി വര്‍ഗീസ്, ലിസി ദമ്പതികള്‍ഫോമാ വില്ലേജിന് വീട് നല്‍കുന്നു

(പന്തളം ബിജു തോമസ്) Published on 05 April, 2019
മോന്‍സി വര്‍ഗീസ്, ലിസി ദമ്പതികള്‍ഫോമാ വില്ലേജിന് വീട് നല്‍കുന്നു
ഡാളസ്: ഫോമാ ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാനായ മോന്‍സി വര്‍ഗീസും പത്‌നി ലിസി മോന്‍സിയും (മോളമ്മ) ഫോമായുടെ വില്ലേജ് പദ്ധതിയിലേക്ക് ഒരു വീട് സംഭാവന നല്‍കി അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവുകയാണ്.

പ്രവാസികളായ നമ്മള്‍ സ്വരുകൂട്ടി വെയ്ക്കുന്നത് ഒന്നും തന്നെ ശ്വാശതമല്ല. നമുക്ക് ദൈവം തന്നതിന്റെ ഒരു പങ്ക്, മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷമെന്ന് ഇവര്‍ പറയുന്നു. ഫോമ ഇത്ര വലിയ ഒരു പദ്ധതിയില്‍ കൂടിചാരിറ്റി പ്രവര്‍ത്തനം നടത്തുന്നത് അഭിമാനകരമാണ്. ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ക്ക് മാത്രമേ സമൂഹത്തിനു വേണ്ടി നന്മകള്‍ ചെയ്യാനാവുകയുള്ളൂ.നമ്മള്‍ മനസ്സുവെച്ചാല്‍ ഇനിയും വലിയ പദ്ധതികള്‍ ഫോമായ്കു ചെയ്യാനാവും. അതിന്റെ ഒരു പങ്കാളിയാവുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

ബാലജനസഖ്യത്തില്‍ നിന്നുമുള്ള സാമൂഹിക പ്രവര്‍ത്തനപരിചയം അമേരിക്കയിലേക്ക് ചേക്കേറിയിട്ടും ഇദ്ദേഹം കൈവെടിഞ്ഞില്ല. യോങ്കേഴ്സ്മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, സ്ഥാപകാംഗവുമാണ്. മോന്‍സി വര്‍ഗീസ് ഫോമായുടെ പ്രഥമ എക്‌സിക്യൂട്ടീവ് മെമ്പറായി (ജോയിന്റ് ട്രഷറര്‍) സേവനം അനുഷ്ടിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍, ലയണ്‍സ് , റോട്ടറി എന്നീ ക്ലബുകളിലെ സ്ഥിരാംഗവുമാണ്. മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ ഉദ്യോഗസ്ഥനായിസേവനമനുഷ്ടിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന ഒരു റിയല്‍റ്റര്‍ കൂടിയാണ്.

കോഴഞ്ചേരി തൈക്കൂടത്തില്‍ കുടുംമാംഗമാണ്.

മോന്‍സി വര്‍ഗീസ്, ലിസി മോന്‍സി ദമ്പതികളോടുള്ള ഫോമായുടെ നിസീമമായ നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.   

മോന്‍സി വര്‍ഗീസ്, ലിസി ദമ്പതികള്‍ഫോമാ വില്ലേജിന് വീട് നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക