Image

കോപ്പിയടിക്ക്‌ പിടിയിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു

Published on 21 April, 2012
കോപ്പിയടിക്ക്‌ പിടിയിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു
ചെന്നൈ: കോപ്പിയടിക്ക്‌ പിടിയിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. ഐനാവരം ഡോ. സാലൈ ഗോവിന്ദരാജന്‍ ഗേള്‍സ്‌ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ കവിതയാണ്‌ ജീവനൊടുക്കിയത്‌. പരീക്ഷയ്‌ക്കിടെ സഹപാഠിയ്‌ക്ക്‌ ഉത്തരക്കടലാസ്‌ നല്‍കിയ സംഭവത്തിലാണ്‌ പിടിയിലായത്‌.

സ്‌കൂള്‍ അധികൃതര്‍ കവിതയെ ശകാരിച്ചിരുന്നു. മാതാപിതാക്കളോടു സ്‌കൂളിലെത്തണമെന്നു നിര്‍ദേശിച്ച്‌ സ്‌കൂള്‍ അധികൃതര്‍ കവിതയുടെ വീട്ടിലേക്കു കത്തയക്കുകയും ചെയ്‌തു. ഇതിലുള്ള മനോവിഷമം മൂലമാണ്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക